Connect with us

Breaking News

തെരുവിലെ പൂ കച്ചവടക്കാരിയുടെ യാഥാർഥ്യം അറിഞ്ഞ് അമ്പരന്ന് നെറ്റിസൺസ്;

Published

on

Share our post

ഏതൊരു നഗരത്തിരക്കിലും അവരെ കാണാനാകും. ചിലപ്പോൾ കടുത്ത വെയിലത്ത് ഹൈവേകളുടെ ഓരങ്ങളിൽ, അല്ലെങ്കിൽ ട്രാഫിക് സിഗ്നലുകളിൽ ചുവപ്പുവീഴുന്നതും കാത്ത്, ചിലപ്പോൾ നടപ്പാതകളിൽ…തെരുവ് കച്ചവടക്കാരാണവർ. കൗതുകമുള്ള ചെറു വസ്തുക്കളുമായും, സീസൺ അനുസരിച്ച് പൂക്കളും പതാകകളും ആയെല്ലാം ഇത്തരം മനുഷ്യർ തെരുവിലുണ്ടാകും. അഴിഞ്ഞ ദിവസം അത്തരമൊരു പൂ കച്ചവടക്കാരിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാലിവർ ആരാണെന്നറിഞ്ഞതോടെ അമ്പരപ്പിലാണ് നെറ്റിസൺസ്.

ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നഗരമാണ് ബാംഗ്ലൂര്‍. നഗരത്തിരക്കിലേക്ക് ഇറങ്ങിയാല്‍ പിന്നെ ആ ഒഴുക്കിനനുസരിച്ചാകും നമ്മുടെ യാത്രയും. എത്ര നേരത്തെ എത്തണമെന്ന് കരുതിയാലും സിഗ്നലുകളും ട്രാഫിക് ജാമുകളും യാത്രയ്ക്ക് വിഘാതമാകും. അവിടെയാണ് നമ്മുടെ പൂക്കച്ചവടക്കാരി കച്ചവടത്തിനിറങ്ങിയത്. കണ്ടാല്‍ ഏതൊരു ഇന്ത്യന്‍ നഗരത്തിലെയും പൂവില്‍പ്പനക്കാരി തന്നെയാണിവരും. എന്നാല്‍, ഇത് കോഴിക്കോട് സ്വദേശിനിയും മോഡലുമായ അൻഷ മോഹനായിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്ന ബിനു സീന്‍സ് എന്ന ഫോട്ടോഗ്രവഫറാണ് ചിത്രങ്ങൾ എടുത്തത്.

അന്‍ഷയോട് ഇത്തരമൊരു ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ നൂറ് സമ്മതമായിരുന്നെന്ന് ബിനു പറയുന്നു. നേരത്തെ നിരവധി പേര്‍ തെരുവില്‍ നിന്ന് തന്നെയുള്ള ആളുകളെ വച്ച് മെയ്ക്കോവര്‍ ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിരുന്നു. എന്നാല്‍, ഈ ഫോട്ടോഷൂട്ട് നേരെ തിരിച്ചായിരുന്നു. പ്രഫഷണല്‍ മോഡലിനെ മെയ്ക്കോവര്‍ ചെയ്ത് തെരുവിലെ പൂ വില്‍പ്പനക്കാരിയാക്കുകയായിരുന്നു. തെരുവില്‍ നടന്ന് കച്ചവടം ചെയ്യുന്നവരുടെ മാനറിസങ്ങള്‍ മനസിലാക്കി അത്തരത്തില്‍ പ്രതികരിക്കാനാണ് ശ്രമിച്ചതെന്നും ബിനു പറയുന്നു.

തെരുവില്‍ ജീവിക്കുന്നവര്‍ പൊതു സമൂഹത്തിന്‍റെ നിരവധി ആക്ഷേപങ്ങള്‍ക്കും വാക്കുകൊണ്ടുള്ള കൈയേറ്റത്തിനും ഇരയാക്കപ്പെടുന്നുവെന്ന് ഫോട്ടോഗ്രാഫറായ ബിനു പറയുന്നു. തങ്ങളുടെ ഷൂട്ടിനിടെയും അത്തരം അനുഭവങ്ങളുണ്ടായിരുന്നു. അന്‍ഷയോട് മോശമായി സംസാരിച്ച് കൊണ്ട് ചിലര്‍ എത്തിയിരുന്നുവെന്നും ബിനു ചൂണ്ടിക്കാണിച്ചു.

വിമർശിച്ചും പുകഴ്ത്തിയും കാഴ്ച്ചക്കാർ

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവെൻസർകൂടിയായ അൻഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾക്കും റീലുകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇവർ പോസ്റ്റ് ചെയ്ത റീൽസിൽ ക്ലാസ് ഐഡന്റിറ്റിയെ മാനിക്കാത്തതാണ് ഈ പോസ്റ്റെന്ന് പറയുന്ന നിരവധി കമന്റുകളാണ് ലഭിച്ചത്.

സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്ന ആളുകളുടെ ജീവിതം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കാഴ്ചകൾ നേടുന്നത് പലരും യോജിച്ചില്ല. ചർമ്മത്തിന്റെ നിറവും സാമ്പത്തിക പശ്ചാത്തലവും കാരണം സമൂഹത്തിൽ നേരിടുന്ന അനീതികളെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഇത് ചെയ്തതെന്ന് ഈ പോസ്റ്റിനെ ന്യായീകരിച്ച ആളുകൾ പറഞ്ഞു.’ഇതൊരു പെർഫോമൻസ് ആർട്ടായി കരുതുക. സുന്ദരമായ ചർമ്മത്തോടുള്ള അഭിനിവേശം ഇന്ത്യക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവൾക്ക് കൂടുതൽ സാധിച്ചിട്ടുണ്ട്’-ഒരാൾ കുറിച്ചു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!