സൗദിയില്‍ ഒമിക്രോണിന്‍റെ പുതിയ വകഭേദം എക്സ്- ബിബി കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണിന്‍റെ പുതിയ വകഭേദം എക്സ്- ബിബി കണ്ടെത്തി. ഒമിക്രോണ്‍ എക്സ്- ബിബി വകഭേദം ഏതാനും പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് എക്സ്- ബിബിയെ കണ്ടെത്തിയത്. സൗദിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് സാധാരണ കണ്ടുവരുന്നത്.
രാജ്യത്ത് പകര്‍ച്ചപ്പനിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകര്‍ച്ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിന്‍റെ തോത് വ്യത്യസ്തമാണെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.