Connect with us

Breaking News

പാനൂർ കൊലപാതകം: 3 മണിക്കൂറിനകം പ്രതിയെ കണ്ടെത്താനായത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ

Published

on

Share our post

പാനൂർ : വള്ള്യായിയിൽ യുവതിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 മണിക്കൂറുകൾക്കം പ്രതിയെ കണ്ടെത്താനായത് പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. ശ്യാംജിത്തിന്റെ വിവരങ്ങൾ ഓൺലൈൻ ആയി പെട്ടെന്നു ശേഖരിച്ച പൊലീസ് രഹസ്യമായി ശ്യാംജിത്തിനെ പിന്തുടരുകയായിരുന്നു. കസ്റ്റഡിയിൽ ലഭിക്കുന്നതു വരെ മാധ്യമ പ്രവർത്തകരോട് പ്രതിയുടെ വിവരം നൽകാതെ രഹസ്യമാക്കി.

മാധ്യമങ്ങൾ വഴി വിവരം പുറത്തുവന്നാൽ പ്രതി രക്ഷപ്പെടുമെന്ന സംശയത്തിലായിരുന്നു എല്ലാം രഹസ്യമാക്കിയതെന്ന് ഇൻസ്പെക്ടർ എം.പി.ആസാദ് പറഞ്ഞു. കൃത്യം ചെയ്ത് അതേ വസ്ത്രത്തിൽ ബൈക്കിൽ മാനന്തേരിയിലെ വീട്ടിലേക്കു പോയ ശ്യാംജിത്തിന്റെ വീട്ടിലെത്തിയാണ്, മണിക്കൂറുകൾക്കുള്ളിൽ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള ടീം കസ്റ്റഡിയിലെടുത്തത്.

കത്തി നിർമിച്ചത് സ്വന്തമായി‌

കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി സ്വയം നിർമിച്ചതാണ് എന്ന് ശ്യാംജിത്തിന്റെ മൊഴി. ഓൺലൈനായാണു കത്തി നിർമിക്കാൻ പഠിച്ചതെന്നും മൊഴിയിലുണ്ട്. ആയുധം നിർമിക്കാൻ, ഓൺലൈൻ വഴിയാണു വിവിധ വസ്തുക്കൾ വാങ്ങിയത്. കത്തി നിർമിക്കാനുള്ള ഇരുമ്പ് കഷ്ണം വാങ്ങിയത് നാട്ടിലെ കടയിൽ നിന്നാണ് എന്നും മൊഴിയിലുണ്ട്. ഇരുവശവും മൂർച്ചയുള്ള കത്തിയാണു നിർമിച്ചത്. കത്തി നിർമിക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും കത്തി സമീപത്തെ വയലിലെ കുളത്തിൽ നിന്നും പൊലീസ് കണ്ടെത്തി.


Share our post

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

Breaking News

മാലൂരിൽ അമ്മയും മകനും മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

മാലൂർ : അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചു . ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്.വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!