ഇരിട്ടി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം

ഇരിട്ടി: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി ബ്ലോക്ക് തല ക്ഷീരസംഗമം കൊടോളിപ്രത്ത് നടന്നു. കെ കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ അധ്യക്ഷത
വഹിച്ചു. കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിജ സി കൃഷ്ണന്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ ആദരിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു സി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം രതീഷ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജിനി എം.വി, ശ്രീമതി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സി രാജശ്രീ, മാത്യു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു