മഴയിൽ ഒഴുകിപ്പോയ റോഡിൽ ജീവൻ പണയപ്പെടുത്തി യാത്ര

ആലക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും 8 കി. മീ. ദൂരത്തിലുള്ള റോഡ് നിശ്ശേഷം തകർന്നതോടെ പട്ടികവർഗ്ഗ കോളനികളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിലെ ജനങ്ങൾ കടുത്ത ദുരിതത്തിൽ. നടുവിൽ പഞ്ചായത്തിലെ വെള്ളാട് – പാറ്റാക്കളം മൈലംപെട്ടി റോഡാണ് കാൽനടയാത്ര പോലും പറ്റാത്ത വിധത്തിൽ തകർന്നത്.
ചെങ്കുത്തായ പ്രദേശത്തുകൂടി നിർമ്മിച്ചിട്ടുള്ള പഞ്ചായത്ത് റോഡിൽ വെള്ളമൊഴുകിപ്പോകുവാൻ പാകത്തിലുള്ള ഓവുചാലുകളോ കലുങ്കുകളോ ഇല്ലാത്തതിനാൽ ഓരോ മഴക്കാലത്തും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് യാത്രാദുരിതം തുടർക്കഥയാണ്. കഴിഞ്ഞ വേനൽക്കാലത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് മെയിന്റനൻസ് നടത്തിയിരുന്നെങ്കിലും ആദ്യത്തെ മഴയ്ക്കുതന്നെ റോഡ് തോടായി മാറി. ഇവിടെയുള്ള കോളനി നിവാസികൾക്ക് ജീപ്പ് സർവ്വീസ് മാത്രമാണ് ആശ്രയം.മൈലംപെട്ടി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമുൾപ്പെടെയുള്ളവർ ക്ക് ഏറെ സാഹസികമായി യാത്ര ചെയ്തുവേണം ദിവസവും സ്‌കൂളിലെത്താൻ. മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്നതോടെ ജോലിക്ക് പോകുവാൻ പോലും കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്ക്. റോഡ് അടിയന്തരമായി റിപ്പയർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആ
വശ്യപ്പെട്ടു.അപകടത്തിലെങ്കിലുംകണ്ണുതുറക്കണംകഴിഞ്ഞയാഴ്ച മൈലംപെട്ടിയിൽ നിന്നും വെള്ളാടുള്ള റേഷൻ ഷോപ്പിൽ റേഷൻ സാധനങ്ങൾ വാങ്ങുവാൻ പോയവർ സഞ്ചരിച്ച ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക് തലകീഴായി മറിഞ്ഞ് ജീപ്പ് ഓടിച്ചിരുന്നയാൾ മരണപ്പെടുകയും യാത്രക്കാരായ 3 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. വീതി കുറഞ്ഞതും കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ള റോഡിലൂടെ വാഹനമോടിക്കുന്നത് ജീവൻ പണയംവച്ചാണ്.