കൂരിക്കുഴി കടലിൽ അജ്ഞാത മൃതദേഹം
കയ്പമംഗലം: കൂരിക്കുഴിയിൽ കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കരയിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
തുടർന്ന് അഴീക്കോട് തീരദേശ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. പൊലീസ് സംഘം മൃതദേഹം കരയിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.