മിൽമ ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും

മട്ടന്നൂർ: മിൽമ ഉത്പന്നങ്ങൾ ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭ്യമാകും. മിൽമയുടെ ഉന്നത ഗുണനിലവാരം പുലർത്തുന്ന വൈവിധ്യമാർന്നു ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ന്യായമായ വിലയിൽ യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കണ്ണൂർ വിമാനത്താവളത്തിൽ ആരംഭിച്ച അത്യാധുനിക മിൽമ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ വി.കെ.എസ് മണി ഉദ്ഘാടനം ചെയ്തു. കിയാൽ സി.ഇ.ഒ കെ.പി ജോസ്, മിൽമ മലബാർ മേഖല മാനേജിംഗ് ഡയറക്ടർ പി. മുരളി, മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത്,
കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, കിയാൽ കോമേഴ്സ്യൽ ഹെഡ് സോണി വിശ്വനാഥൻ, ഡയറക്ടർമാരായ പി.പി നാരായണൻ, കെ. സുധാകരൻ, കണ്ണൂർ ഡയറി മാനേജർ ടി.ആർ ചന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു.മലബാറിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതോടെ മിൽമയുടെ ഔട്ട്ലെറ്റുകൾ നിലവിൽ വന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എയർ പോർട്ടുകളിൽ എത്തുന്ന സഞ്ചാരികളെ കേരളത്തിന്റെ നന്മയോടൊപ്പം സ്വീകരിക്കാൻ മിൽമയുടെ ഉത്പന്നങ്ങളും തയ്യാറാകുന്നതിന്റെ ഭാഗം കൂടിയാണ് ഇതെന്നും ഇത് വഴി മിൽമയുടെ ഖ്യാതി ലോകമെങ്ങും എത്തുമെന്നും മിൽമ അവകാശപ്പെടുന്നു.