Connect with us

Breaking News

വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യശേഖരണം നിരീക്ഷിക്കാൻ ക്യൂആർ കോഡ്

Published

on

Share our post

തിരുവനന്തപുരം: ഖരമാലിന്യസംസ്‌കരണത്തില്‍ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ കേരളത്തിലെ എല്ലാവീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യൂ.ആര്‍. കോഡ് നല്‍കും. ഹരിതകേരള കര്‍മസേനാംഗങ്ങള്‍ ഓരോ വീട്ടില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂ.ആര്‍. കോഡ് വഴി രേഖപ്പെടുത്തും. വാര്‍ഡ് പ്രതിനിധിമുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് എപ്പോള്‍വേണമെങ്കിലും ഇതുപരിശോധിക്കാം.

മാലിന്യസംസ്‌കരണനടപടികള്‍ ഡിജിറ്റലാക്കാന്‍ ശുചിത്വമിഷന്റെയും ഹരിതകേരളമിഷന്റെയും സഹായത്തോടെ തീവ്രയജ്ഞത്തിലേക്ക് കടക്കുകയാണ് തദ്ദേശസ്വയംഭരണവകുപ്പ്. ക്യു.ആര്‍. കോഡ് ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്‌കരണസംവിധാനങ്ങള്‍ ആസൂത്രണംചെയ്യാനും പോരായ്മ പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരനും പറഞ്ഞു.
പണമീടാക്കി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം ശേഖരിക്കാനെത്തുന്ന ഹരിതകര്‍മസേനാംഗങ്ങളോട് സഹകരിക്കാത്ത ഒരുവിഭാഗമുണ്ട്. ഇവര്‍ പൊതുസ്ഥലങ്ങളിലോ സ്ഥാപനങ്ങളുടെ പരിസരങ്ങളിലോ വീട്ടുവളപ്പിലോ പ്ലാസ്റ്റിക് കത്തിക്കുകയാണ് പതിവ്. ഇത്തരക്കാര്‍ക്കെതിരേ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ക്യു.ആര്‍. കോഡ് സ്ഥാപിക്കുന്നതിനെ എതിര്‍ത്താല്‍ ബോധവത്കരണം നടത്തും.

കൊച്ചിയും കണ്ണൂരും ഒഴികെയുള്ള നാലു കോര്‍പ്പറേഷനുകള്‍, 59 നഗരസഭകള്‍, 313 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.ഓഗസ്റ്റുവരെ അഞ്ചുലക്ഷത്തിലേറെ വീടുകളില്‍ ക്യു.ആര്‍. കോഡ് പതിപ്പിച്ചു. മാലിന്യം സംബന്ധിച്ച വിവരങ്ങള്‍, കര്‍മസേനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കല്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ അറിയിക്കാന്‍ തുടങ്ങിയവയ്ക്ക് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്പും ഉപ ആപ്ലിക്കേഷനുകളും നിലവിലുണ്ട്.ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് കുറഞ്ഞത് 10,000 രൂപ വേതനം ഉറപ്പാക്കും. വീടുകളില്‍നിന്നും മറ്റും ഈടാക്കുന്ന തുകകൊണ്ട് 10,000 തികയാത്ത സ്ഥലങ്ങളില്‍ ബാക്കിതുക തദ്ദേശസ്വയംഭരണസ്ഥാപനം വഹിക്കും.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!