Connect with us

Breaking News

പട്ടിക വർഗ ഭൂരഹിതർക്ക് 55 വീടുകളുമായി പ്രകൃതി ഗ്രാമം

Published

on

Share our post

മീനങ്ങാടി: ജില്ലയിലെ ആദിവാസി പുനരധിവാസ പദ്ധതിയിൽ ഇനി ‘പ്രകൃതി  ഗ്രാമ’വും തലയുയർത്തി നിൽക്കും. പനമരം–-ബീനാച്ചി പാതയോട്‌ ചേർന്ന്‌ മീനങ്ങാടി സിസിയിലാണ്‌ സർക്കാർ പ്രകൃതി ഗ്രാമം അണിയിച്ചൊരുക്കിയത്‌. പട്ടികവർഗ വിഭാഗത്തിലെ ഭൂരഹിത–-ഭവനരഹിതരായ 55 കുടുംബങ്ങളെയാണ്‌ ഇവിടെ പുനരധിവസിപ്പിച്ചത്‌.
 10 സെന്റ്‌ ഭൂമിയും വീടുമാണ്‌ നൽകിയത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരാണെല്ലാവരും. സിസിയിലും ആവയലിലുമായി 7.81 ഏക്കർ നിക്ഷിപ്‌ത വനഭൂമിയാണ്‌ പതിച്ചുനൽകിയത്‌. സിസിയിൽ 48 ഉം ആവയലിൽ ഏഴ്‌ വീടുകളുമാണ്‌ നിർമിച്ചത്‌. 3.3 കോടി രൂപ വിനിയോഗിച്ചു. കുടിവെള്ളത്തിനും വൈദ്യുതിക്കുമായി 46.35 ലക്ഷം രൂപയും ചെലവഴിച്ചു.   
രണ്ട്‌ കിടപ്പുമുറികൾ, ഹാൾ, അടുക്കള, ബാത്ത്‌ റൂം എന്നിവ അടുങ്ങുന്നതാണ്‌ വീട്‌. എല്ലാ മുറികളും ടൈൽ പാകിയത്‌. ഗ്യാസ്‌ കണക്‌ഷനും സ്‌റ്റൗവുമുണ്ട്‌. കുടിവെള്ളവും വൈദ്യുതി കണക്‌ഷനുമുണ്ട്‌.
പരമ്പരാഗത കോളനി സങ്കൽപ്പങ്ങൾ പൊളിച്ചാണ്‌ വീടുകൾ ഒരുക്കിയത്‌. ‘കോളനി’ എന്ന പദം ഒഴിവാക്കി ‘പ്രകൃതി ഗ്രാമ’മെന്ന്‌ പേരിട്ടു. വീടുകളുടെ താക്കോൽദാനത്തിനൊപ്പം പുനരധിവാസ പദ്ധതിയുടെ നാമകരണവും മന്ത്രി കെ രാധാകൃഷ്‌ണൻ നിർവഹിച്ചു. ജില്ലാ നിർമതിതി കേന്ദ്രമാണ്‌ മനോഹരമായി വീടുകൾ നിർമിച്ചത്‌. 
ചടങ്ങിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. സബ്‌ കലക്ടർ ആർ ശ്രീലക്ഷ്‌മി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഇ വിനയൻ എന്നിവർ സംസാരിച്ചു.
കലക്ടർ എ ഗീത സ്വാഗതവും ബത്തേരി ട്രൈബൽ ഡവലപ്‌മെന്റ്‌ ഓഫീസർ ജി പ്രമോദ്‌ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം സിന്ധു ശ്രീധരൻ,  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ശശി, ബ്ലോക്ക് മെമ്പർ ബീന വിജയൻ,  മീനങ്ങാടി പഞ്ചായത്ത്‌  വൈസ്‌ പ്രസിഡന്റ്‌ കെ പി നുസറത്ത്‌,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വാസുദേവൻ, ഉഷ രാജേന്ദ്രൻ,  ബേബി വർഗീസ്, മെമ്പർമാരായ സുനിഷ മധുസൂദനൻ, ശാരദ മണി, ഐടിഡിപി പ്രോജക്ട് ഓഫീസർ ഇ ആർ സന്തോഷ് കുമാർ, മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ സി ഇസ്മയിൽ,  ജില്ലാ നിർമിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി  ഒ കെ സാജിത്  എന്നിവർ പങ്കെടുത്തു.

Share our post

Breaking News

കേളകത്ത് ഗവ.യു.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതായി പരാതി

Published

on

Share our post

കേളകം : ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.എസ്.സി.ഇ.ആര്‍.ടി. രൂപീകരിച്ച പാഠ്യപദ്ധതി സ്കൂളിൽ നടപ്പാക്കാത്തതിനും രക്ഷിതാക്കളില്‍ നിന്ന് ഫീസും ഇംഗ്ലീഷ് ബുക്കിന്റെ വില വാങ്ങിയതിനും രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ പാഠ്യപദ്ധതി പാലിക്കാതെ സ്വകാര്യ കമ്പനിയുടെ ഇംഗ്ലീഷ് ടെക്‌സ്റ്റ് ബുക്ക് രക്ഷിതാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിനുമാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്. ഒരു ബുക്കിന് 200 രൂപ വെച്ചാണ് ഈടാക്കിയത്. കുട്ടികളില്‍ നിന്നും ഫീസ് ഇനത്തില്‍ 225 രൂപ വാങ്ങിയതായും പരാതിയുണ്ട്. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കരുതെന്ന 2013- ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളിലെ പ്രീപ്രൈമറി കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കിയത്.

പ്രഥമാധ്യാപകന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മാതാപിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പക്കുന്നതായിയും മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പരാതി ഉന്നയിച്ചതിന്റെ പേരില്‍ രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്. ഒരു ആണ്‍ കുട്ടിയെയും ഒരു പെണ്‍ കുട്ടിയെയുമാണ് പുറത്താക്കിയത്. തുടര്‍ച്ചയായി ക്ലാസില്‍ വരാത്ത കുട്ടിയുടെ വീട്ടില്‍ ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികൃതരും വാര്‍ഡ് മെമ്പറും ഉള്‍പ്പെടെ ചെന്ന് വിവരങ്ങള്‍ തിരക്കിയ ശേഷം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടിയെ പുറത്താക്കാവൂ എന്നാണ് ചട്ടം. ഈ നടപടി പാലിക്കാതെയാണ് രണ്ട് കുട്ടികളെയും പുറത്താക്കിയതെന്നാണ് ആക്ഷേപം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ എ.ഇ.ഒ, പ്രഥമാധ്യാപകന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി,തലക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

കണ്ണൂർ: ലോട്ടറി അടിച്ച സന്തോഷത്തിൽ കൂട്ടുകാർക്ക് നൽകിയ പാർട്ടിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. മമ്പറം കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ. ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്.ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽവിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.അതേസമയം ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ്പൊലീസിന്റെ വിശദീകരണം.പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.


Share our post
Continue Reading

Breaking News

മാലൂരിൽ നിർമ്മലയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published

on

Share our post

മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളും നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ ദിവസമാണ് നിട്ടാറമ്പിലെ വീട്ടിൽ നിർമലയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. മദ്യപിച്ചെത്തി സുമേഷ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇടുക്കിയിൽ കെഎസ്ഇബി ലൈൻമാനായി ജോലി ചെയ്യുന്ന സുമേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!