Breaking News
മലയോരത്ത് നഷ്ടപരിഹാരം വൈകുന്നു; പ്രകൃതിക്ഷോഭത്തിനു പിന്നാലെ വന്യമൃഗശല്യം

പേരാവൂർ: പ്രകൃതിക്ഷോഭത്തിലും വന്യമൃഗശല്യത്തിലും കൃഷിനാശമുണ്ടായവർക്ക് സർക്കാർ നഷ്ടപരിഹാരം വൈകുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളിൽ ഉരുൾപൊട്ടൽ, പ്രകൃതിക്ഷോഭം, കാട്ടുമൃഗശല്യം തുടങ്ങിയവമൂലം മലയോരത്തെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായിരുന്നു. ഒന്നിനും സർക്കാറിന്റെ ധനസഹായം ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടത്തിന്റെ വിവരശേഖരണം നടത്തി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് നടപടിയാവാതെ ചുവപ്പുനാടയിൽ പെട്ടതാണ് കാരണം. ഒടുവിലായി കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, സെമിനാരിവില്ല, കോളയാട് പഞ്ചായത്ത് പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ പരമ്പരകളിലെ നാശനഷ്ടങ്ങൾക്കിരയായ ആയിരക്കണക്കിന് കർഷകർ സർക്കാറിന്റെ കനിവ് കാത്തു കഴിയുകയാണ്. മഴക്കാലത്തും കർഷകരുടെ വാഴ, നെല്ല് അടക്കമുള്ള വിളകൾ വ്യാപകമായി നശിച്ചിരുന്നു.
വിള ഇൻഷുറൻസ് നടത്തിയവർക്കും നഷ്ടപരിഹാരം കാലങ്ങളായി മുടങ്ങി. നെൽകൃഷിക്ക് കൃഷിനാശം സംഭവിച്ചവർക്ക് ഒരു ഏക്കറിന് 12,000 രൂപയാണ് കാർഷിക ഇൻഷുറൻസ് തുക ലഭിക്കുക.കുലച്ച നേന്ത്രവാഴ ഒന്നിന് 300 രൂപ, പൂവന് 200 രൂപ എന്നിങ്ങനെയാണ് ഇൻഷുറൻസ് തുക ലഭിക്കുക. കൃഷി നശിച്ചതിനെ തുടർന്ന് അധികൃതർ ആവശ്യപ്പെട്ട രേഖകളെല്ലാം കർഷകർ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞു. കൃഷിനാശം സംഭവിച്ചാൽ 15 ദിവസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നാണ് അധികൃതർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇൻഷുറൻസ് തുകപോലും കൃത്യമായി ലഭിക്കാത്ത കർഷകർ മലയോര മേഖലകളിൽ നിരവധിയാണ്.വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനംവകുപ്പിൽനിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വർഷങ്ങളായി കർഷകർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വനംവകുപ്പിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ല എന്നാണ് പറയുന്നതെന്നും കർഷകർ പറയുന്നു. കാട്ടാന, കുരങ്ങ് തുടങ്ങിയവയാണ് ഇവിടങ്ങളിൽ പ്രധാനമായും കൃഷിനാശം വരുത്തുന്നത്. നിലവിൽ പലയിടങ്ങളിലും വന്യമൃഗങ്ങൾ വ്യാപകമായ തോതിൽ തെങ്ങ്, വാഴ തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് തുടരുകയുമാണ്.
വന്യമൃഗങ്ങൾ നാശംവരുത്തി ദിവസങ്ങൾക്കകം ഓൺലൈനായി കർഷകർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ നൽകുന്നുണ്ട്. നശിച്ച വിളകളുടെ എണ്ണം രേഖപ്പെടുത്തി അക്ഷയ സെന്ററുകൾ വഴിയാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിച്ച് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തിയാണ് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ, പലപ്പോഴും വനംവകുപ്പ് അധികൃതർ സന്ദർശനം നടത്താറില്ലെന്ന് കർഷകർ പറയുന്നു. കൊട്ടിയൂർ, കേളകം, ഓടംതോട്, മടപ്പുരച്ചാൽ, പാൽച്ചുരം, ആറളം ഫാം തുടങ്ങിയ മേഖലയിലുള്ള കർഷകർക്കാണ് നഷ്ടപരിഹാരം ഒരുവർഷത്തിലേറെയായി ലഭിക്കാത്തത്. ആറളം ഫാമിന് മാത്രം കാട്ടാന ആക്രമണത്തിലെ വിളനാശത്തിന് 19 കോടിയുടെ നാശനഷ്ടമുണ്ടായിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത് ഫാമിന്റെ നിലനിൽപ്പിന് ഭീഷണിയായി.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്