Breaking News
പണിമുടക്കി ഇ-വാഹനങ്ങൾ പരിശോധന പാതിവഴിയിൽ

കണ്ണൂർ: വാഹനങ്ങളിലെയും നിരത്തിലെയും നിയമലംഘനങ്ങൾ കണ്ടെത്താൻ ഉണർന്നുപ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന് പാരയായി ഇ-വാഹനങ്ങളുടെ പണിമുടക്ക്. കാതടപ്പിച്ചും കണ്ണടപ്പിച്ചും ഒച്ചയുണ്ടാക്കിയും വെളിച്ചം മിന്നിച്ചും പറക്കുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുമ്പോൾ ഉദ്യോഗസ്ഥരുടെ ഇലക്ട്രിക് വാഹനങ്ങൾ പാതിവഴിയിൽ കിതക്കുകയാണ്.ഒറ്റത്തവണ ചാര്‍ജില്‍ 312 കിലോമീറ്റര്‍വരെ ഓടാന്‍ കഴിയുമെന്ന ഉറപ്പിൽ 2020ലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 65 ഇലക്ട്രിക് എസ്.യു.വികൾ മോട്ടോർ വാഹന വകുപ്പ് സ്വന്തമാക്കിയത്.എന്നാൽ, 150 കിലോമീറ്റർ മാത്രമാണ് ശരാശരി ഓടാനാവുന്നത്. സമതലമല്ലാതെ കയറ്റവും ഇറക്കവും നിറഞ്ഞ റോഡുകളാണെങ്കിൽ കണക്കുകൾ വീണ്ടും താഴേക്കാവും.
ജില്ലയിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിനായി അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളത്. താലൂക്ക് തലത്തിൽ ഓരോന്നുവീതവും ജില്ലതലത്തിലും സ്ക്വാഡുകളായാണ് നിരത്തിലെ പരിശോധന. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ തിരക്കിട്ട പരിശോധനകളാണ് നടക്കുന്നത്. നിയമലംഘനം നടത്തി രക്ഷപ്പെടുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടികൂടേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം ചെയ്സുകളിൽ ചാർജ് തീർന്ന് റോഡിൽ കിടക്കാനാണ് മിക്കപ്പോഴും ഉദ്യോഗസ്ഥരുടെ വിധി. സംഭവം പലപ്പോഴും ആരും അറിയുന്നില്ലെന്നു മാത്രം. പകരം വണ്ടിയെത്തിച്ചാണ് പരിശോധന തുടരാനാവുക.
താലൂക്ക് തലത്തിലും ജില്ല തലത്തിലും പരിശോധന നടത്തുന്ന വാഹനങ്ങൾക്ക് ദിവസം 150 കിലോമീറ്ററിലേറെ സഞ്ചരിക്കാനുണ്ട്. കണ്ണൂർ ഒഴികെയുള്ള താലൂക്കുകളിലെല്ലാം മലയോര മേഖലയുൾപ്പെട്ടതിനാൽ പലപ്പോഴും ഫുൾ ചാർജിൽ പോലും ഓട്ടം പാതിവഴിയിലാവും. ഇ-വാഹനങ്ങൾ രാത്രി 10 മണിക്കൂർ ചാർജ് ചെയ്താൽ മാത്രമേ ബാറ്ററി നിറയൂ. സബ് ആർ.ടി ഓഫിസുകളിലും ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് വിഭാഗം ഓഫിസുകളിലും ചാർജിങ് സംവിധാനമുണ്ടെങ്കിലും പകൽ വൈദ്യുതി ഉപഭോഗം കൂടുതലായതിനാൽ ചാർജ് ചെയ്യൽ പ്രാവർത്തികമല്ല. വാഹനങ്ങൾ വാങ്ങുന്ന സമയത്ത് എട്ടു വർഷം പരിപാലനം സൗജന്യമായി നൽകുമെന്ന് നിർമാണ കമ്പനി ഉറപ്പുനൽകുന്നുണ്ടെങ്കിലും നടപ്പാകാറില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പല വണ്ടികൾക്കും ബാറ്ററിക്ക് പ്രശ്നവുമുണ്ട്. ജില്ലയിലെ ഒരു വണ്ടി 13 തവണയാണ് തകരാറിലായത്.
ബാറ്ററി മാറ്റണമെന്നാണ് അവസാനം ലഭിച്ച വിവരം. സംസ്ഥാന തലത്തിൽ ലഭിച്ച 65 വണ്ടികളിൽ 15 എണ്ണത്തിന് ഈ പ്രശ്നമുണ്ടെന്ന് വകുപ്പിലുള്ളവർ സമ്മതിക്കുന്നു. പതിവുപോലെ അവധിദിവസമായ ഞായറാഴ്ചയും എൻഫോഴ്സ്മെന്റ് വിഭാഗം നിരത്തിലിറങ്ങി 200ലധികം വാഹനങ്ങളാണ് പരിശോധിച്ചത്. 1.19 ലക്ഷം രൂപ പിഴയുമീടാക്കി. ഇ-വാഹനത്തിന്റെ ചാർജ് തീർന്നതിനാലാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്