Connect with us

Breaking News

പള്ളിക്ക് കോടികളുടെ നഷ്ടം വരുത്തി; മുൻ ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടാൻ വഖഫ് ബോർഡ് വിധി

Published

on

Share our post

വളാഞ്ചേരി: മൂന്നാക്കൽ പള്ളി മുൻ മഹല്ല് ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന വഖഫ് ബോർഡിന്റെ നിർണായക വിധി.17 വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പള്ളി കമ്മിറ്റി മുൻഭാരവാഹികളായ വി.പി. സുബൈർ,പി.അബൂബക്കർ,പാലക്കൽ ശരീഫ്,വലിയ പറമ്പിൽ സദക്കത്തുല്ല എന്നിവർക്കെതിരെ വഖഫ് ബോർഡ് വിധി വന്നത്. മഹല്ല് നിവാസികളായ കലകപാറ അലവി, കൊട്ടാമ്പാറ മാളിയേക്കൽ മുഹമ്മദ് കുട്ടി,വി.പി.ആലിയാമുട്ടി തുടങ്ങിയവർ വഖഫ് ബോർഡിന് പരാതി നൽകിയിരുന്നു.

ഭാരവാഹികൾ കാലാവധി കഴിഞ്ഞിട്ടും നിയമാനുസരണം ജനറൽ ബോഡി വിളിച്ചു കൂട്ടുകയോ വരവ്, ചെലവ് കണക്കുകൾ സൂക്ഷിക്കുകയോ കമ്മിറ്റിയിൽ അവതരിപ്പിക്കുകയോ ചെയ്യാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ജുമുഅത്ത് പള്ളിക്ക് വരുത്തി വെച്ചുവെന്ന പരാതിയിലാണ് നിർണായക വിധി. വഖഫിൽ നിന്നുള്ള വരുമാനവും അതിന്റെ സ്വത്തുക്കളും ഭാരവാഹികൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് പള്ളിക്ക് നഷ്ടം വരുത്തിവെച്ചതായി സംസ്ഥാന വഖഫ് ബോർഡ് കണ്ടെത്തി.

പള്ളിയിലെ സ്വത്തുക്കളും സ്വർണ ഉരുപ്പടികളിലുമുൾപ്പെടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. വഖഫ് നിയമ പ്രകാരവും ക്രിമിനൽ നടപടി ചട്ടപ്രകാരവും കേസെടുക്കും. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ പണം, സ്വർണ ഉരുപ്പടികൾ എന്നിവ പ്രതികളിൽ നിന്ന് റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച് തിരിച്ചുപിടിക്കാനും ബോർഡ് നിർദേശിച്ചു.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!