Connect with us

Breaking News

മലയോരത്ത് ആനപ്പേടി: മുന്നൂർ കൊച്ചിയിൽ കാട്ടാനയിറങ്ങിയിട്ട് ഒരാഴ്ച

Published

on

Share our post

ശ്രീകണ്ഠപുരം : കുടിയാൻമലയ്ക്കു സമീപം മുന്നൂർ കൊച്ചിയിൽ ഒരാഴ്ചയായി ഭീതി വിതച്ച്, കൃഷി നശിപ്പിച്ച് കാട്ടാനകൾ. ഈ മാസം 8ന് ഇറങ്ങിയ ആനക്കൂട്ടം ഒരാഴ്ച കഴിഞ്ഞിട്ടും തിരികെ പോയിട്ടില്ല. ജനവാസ മേഖലയാണിത്. പൈതൽമലയുടെ അടിവാരത്തുള്ള വനത്തിൽ നിന്ന് ഇറങ്ങി, മൂന്നാം കൂപ്പ് വഴിയാണ് ആനക്കൂട്ടം ഇവിടെ എത്തിയത്. മൂന്നാം കൂപ്പിൽ നിന്നു തന്നെ വനംവകുപ്പുകാർ സാധാരണയായി ആനക്കൂട്ട ത്തെ പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും ഓടിച്ചുവിടാറുണ്ട്. ഇക്കുറി തടയാൻ കഴിഞ്ഞില്ല. ജനവാസ മേഖലയിൽ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. റബർ, കശുമാവ്, തെങ്ങ് എന്നിവ നശിപ്പിച്ചിട്ടുണ്ട്.

പകൽ സമയത്തു കാട്ടിൽ അഭയം തേടുന്ന ആനക്കൂട്ടം രാത്രിയോടെ പുറത്തിറങ്ങു കയാണ്. ജോണി കണ്ടത്തിൽ, ബിജു മാമ്പ്ര എന്നിവരുടേത് ഉൾപ്പെടെ ഒട്ടേറെ പേരുടെ കാർഷിക വിളകൾ നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഇന്നലെ ഉച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെ ത്തിയിരുന്നു. ഇന്നു തുടർനടപടികൾ എടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആനയിറങ്ങുന്ന പൈതൽമല, മേലേ പുറത്തൊട്ടി, മൂന്നാം കൂപ്പ്, മുന്നൂർ കൊച്ചി ഭാഗങ്ങളുടെ ചുമതല വനിതകളായ ബീറ്റ് ഓഫിസർമാർക്കാണ്. കാട്ടാന ഭീഷണിയുള്ള സ്ഥലങ്ങളിൽ ഇവർക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. ജനങ്ങൾ ഭയം കാരണം പുറത്തിറങ്ങാത്ത സ്ഥിതിയാണിപ്പോൾ.

രാത്രിയിൽ ആനക്കൂട്ടത്തിന്റെ ചിന്നം വിളിയും മരങ്ങൾ ഒടിക്കുന്ന ശബ്ദവും കേൾക്കാമെന്നു നാട്ടുകാർ പറയുന്നു. നടുവിൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ പെടുന്നതാണീ സ്ഥലം. അതേസമയം പ്രദേശത്തു കാട്ടാന ഭീഷണി തൽക്കാലം ഒഴിവായതായി വനംവകുപ്പ് തളിപ്പറമ്പ് റേ‍ഞ്ചർ അറിയിച്ചു. 2 ദിവസമായി സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആനയിറങ്ങുന്നതു തടയാൻ സ്ഥിരം സംവിധാനം പഞ്ചായത്ത് പ്രസിഡന്റുമായി ആലോചിച്ചു നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓരോ തവണ ആനയിറങ്ങു മ്പോഴും ഉടൻ നടപടി എന്ന പ്രഖ്യാപനവുമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തും. ആനവേലി പ്രഖ്യാപനങ്ങൾ വേറേയും.ഇപ്പോഴും കർഷകർക്കു രക്ഷയില്ലാത്ത അവസ്ഥയാണ്. മുന്നൂർ കൊച്ചിയിൽ ഒരാഴ്ചയായി വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഭയന്നു കഴിയുകയാണ് ജനങ്ങൾ. കയ്യിൽ ആയുധമില്ലാതെ സ്ഥലം സന്ദർശിക്കുന്ന വനം വകുപ്പുകാർ വിചാരിച്ചാൽ പ്രത്യേകിച്ചൊന്നും ഇവിടെ ചെയ്യാനില്ല. ആനക്കൂട്ടത്തെ നേരിടാൻ മലയോര മേഖലയിൽ സ്ഥിരമായി വിദഗ്ധ സംഘത്തിന്റെ ക്യാംപ് ഓഫിസ് തുടങ്ങണമെന്നാണു കർഷകരുടെ ആവശ്യം.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!