Breaking News
‘ശ്വാസകോശ രോഗങ്ങൾക്കുള്ള വാക്സീൻ മുതിർന്നവർക്കു സൗജന്യമാക്കണം’

കണ്ണൂർ: ചെസ്റ്റ് സൊസൈറ്റിയും അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനും (എപിസിസിഎം) ചേർന്നു സംഘടിപ്പിക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ പൾമോകോണിന്റെ ഉദ്ഘാടനം മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം നിർവഹിച്ചു. ദേശീയ, രാജ്യാന്തര തലങ്ങളിൽ നിന്നുള്ള ശ്വാസകോശരോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംവാദങ്ങളും ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.ശ്വാസകോശ ഭിത്തികൾ തകരുന്ന ബ്രോങ്കൈക്റ്റാസിസ് രോഗത്തെക്കുറിച്ചു നടന്ന ചർച്ചയിൽ ദീർഘ കാല ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ വളരെ ഫലപ്രദമാണെന്ന വിലയിരുത്തലുണ്ടായി.ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും ദീർഘകാല ശ്വാസകോശ രോഗങ്ങൾക്കും ന്യൂമോകോക്കൽ, ഇൻഫ്ലുവൻസ പ്രതിരോധ വാക്സീനുകൾ വളരെ ഫലപ്രദമാണ്.
കോവിഡിൽ നിന്നു പാഠമുൾക്കൊണ്ട് കൊണ്ട് നാഷനൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തി മുതിർന്നവർക്കും ഈ വാക്സീനുകൾ സൗജന്യമായി നൽകണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു സമ്മേളനം അടിയന്തര പ്രാധാന്യത്തോടെ ആവശ്യപ്പെട്ടു.സർക്കാർ മേഖലയിൽ കൂടുതൽ ശ്വാസകോശരോഗ വിദഗ്ധരുടെ തസ്തികകൾ സൃഷ്ടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (എപിസിസിഎം) പ്രസിഡന്റ് ഡോ.ഷാജഹാൻ അധ്യക്ഷനായി. സെക്രട്ടറി ഡോ.ജയപ്രകാശ് പ്രസംഗിച്ചു.പുതിയ എകെസിസിഎം പ്രസിഡന്റായി ഡോ.കുര്യൻ ഉമ്മനെ തിരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്തു. സമഗ്ര സംഭാവനാ പുരസ്കാരത്തിന് കോയമ്പത്തൂരിലെ പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ.ടി.മോഹൻകുമാർ അർഹനായി. എപിസിസിഎം ഗോൾഡ് മെഡൽ ഡോ.മീര ജയകുമാർ സ്വന്തമാക്കി.പേഷ്യന്റ് അപ്രസിയേഷൻ അവാർഡിന് കോട്ടയം പുഷ്പഗിരി മെഡിക്കൽ കോളജ് ശ്വാസകോശ രോഗ വിഭാഗം തലവൻ ഡോ.പി.സുകുമാരൻ അർഹനായി. മികച്ച യുവ പൾമനോളജിസ്റ്റ് അവാർഡ് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഡോ.എം.സി.സാബിർ നേടി.കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്