Breaking News
ഏകീകൃത ശൈലി നിലവിൽ വന്നു; പാഠപുസ്തകം, മത്സരപ്പരീക്ഷ പുതിയ ലിപിയിലേക്ക്
തിരുവനന്തപുരം: പി.എസ്.സി ഉൾപ്പെടെ മലയാളത്തിൽ നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളിലും അടുത്ത അധ്യയനവർഷംമുതൽ പാഠപുസ്തകങ്ങളിലും ഏകീകരിച്ച മലയാളഭാഷാ ശൈലി നടപ്പാക്കും. ഏകീകൃത എഴുത്ത് രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാമാർഗനിർദേശക വിദഗ്ധസമിതി തയ്യാറാക്കിയ ‘ മലയാളത്തിന്റെ എഴുത്തുരീതി ’ ശൈലീപുസ്തകം സർക്കാർ അംഗീകരിച്ചു. സർക്കാർ പ്രസിദ്ധീകരണങ്ങളിലും ഉത്തരവുകളിലും നിയമഗ്രന്ഥങ്ങളിലും ഔദ്യോഗിക രേഖകളിലും ഏകീകൃത ശൈലി നടപ്പാക്കും. മാധ്യമങ്ങളിലും ഈ ശൈലി വേണമെന്നും സർക്കാർ നിർദേശിച്ചു.എഴുത്തിലും അച്ചടിയിലും പലതരത്തിലാണ് ഇപ്പോൾ മലയാളഭാഷ ഉപയോഗിച്ചുവരുന്നത്. വളരുന്ന ഭാഷയ്ക്ക് ഈ രീതി ആശാസ്യമല്ല. ഈ ദുസ്ഥിതിക്ക് പരിഹാരമുണ്ടാക്കാനാണ് മാനകഭാഷ ഉണ്ടാക്കിയതെന്ന് വിദഗ്ധസമിതി അധ്യക്ഷൻ കൂടിയായ ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു.
ഏകീകൃതഭാഷയിലൂടെ മാത്രമേ ഭാഷ പുരോഗമിക്കൂവെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.1971 ൽ നിലവിൽ വന്ന പരിഷ്കരണത്തിൽ അച്ചടിയുടെ സൗകര്യത്തിനുവേണ്ടി ലിപികളുടെ എണ്ണം കുറച്ച്, ഉപചിഹ്നങ്ങൾ വേർതിരിച്ചിരുന്നു. അതുമൂലം അച്ചടിയിലും എഴുത്തിലും വെവ്വേറെ ശൈലി വന്നു. എന്നാൽ ഇന്ന് ഏത് ലിപിയും അച്ചടിക്കാൻ തടസ്സമില്ലാത്ത വിധം സാങ്കേതിക വിദ്യ വളർന്നു. യുണികോഡ് വ്യവസ്ഥയും അതിന് സഹായകമാണ്. അച്ചടി–-എഴുത്ത് ശൈലികൾ സമാനമാക്കുന്നതിന്റെ ഭാഗമായി ബഹുഭൂരിപക്ഷം വാക്കുകളിലും പഴയ ലിപിയിൽ ഉപയോഗിച്ചിരുന്ന രീതി പുനരാവിഷ്കരിക്കുകയാണ്. ഉപചിഹ്നങ്ങൾ പരമാവധി ചേർത്തെഴുതുന്നതാണ് പ്രധാന പരിഷ്കാരം.
പുതിയ ലിപിയും അതുപ്രകാരമുള്ള ഫോണ്ടുകളും സർക്കാർ വെബ്‌സൈറ്റിൽ ( www.kerala.gov.in/malayalamfont ) ലഭ്യമാണ്. മന്ദാരം, തുമ്പ, മിയ, മഞ്ജുള, രഹന എന്നീ ഫോണ്ടുകളാണ് ലഭ്യമാകുക. ശൈലീപുസ്തകവും ഫോണ്ടുകളും സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്താവുന്ന വിധമാണ് ശൈലി രൂപീകരിച്ചിട്ടുള്ളത്. ഡോ. ടി ബി വേണുഗോപാലപ്പണിക്കർ, ഡോ. ചാത്തനാത്ത് അച്ച്യുതനുണ്ണി, ഡോ. പി സോമൻ, ഡോ. വി ആർ പ്രബോധചന്ദ്രൻനായർ, പ്രൊഫ. വി മധുസൂദനൻനായർ, ഡോ. അനിൽ വള്ളത്തോൾ, ചാക്കോ പൊരിയത്ത്, ഡോ. എൻ പി ഉണ്ണി, ഡോ. എസ് രാജശേഖരൻ, ഡോ. കെ കെ ശിവദാസ്, എൻ ജയകൃഷ്ണൻ എന്നിവരടങ്ങിയതാണ് വിദഗ്ധസമിതി.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.
Breaking News
നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.
ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
Breaking News
തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .
രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു