Connect with us

Breaking News

നിലച്ചു തൊഴിലന്വേഷകരുടെ ഹൃദയതാളം

Published

on

Share our post

കണ്ണൂർ:നാടെങ്ങുംനിറഞ്ഞുനിന്ന‘സാങ്കേതികവിദ്യാഭ്യാസ’സ്ഥാപനമായ കമേഴ്സ്യൽഇൻസ്റ്റിറ്റ്യൂട്ടുകൾഇന്ന്‌കാഴ്‌ചയിലേയില്ല. പാരലൽ കോളേജുകൾ അരങ്ങുവാഴുംമുമ്പ് യുവതയെതൊഴിലിലേക്ക്കൈപിടിച്ചുനടത്തിയവയാണിവ. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീട് കോളേജുകളിലും കാലാനുസൃതമായ കോഴ്സുകൾ വന്നിട്ടും പിടിച്ചുനിന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കംപ്യൂട്ടറുകളുടെ വ്യാപനത്തോടെയാണ് താളംനിലച്ചത്.
ടൈപ്പ്റൈറ്റിങ്ങായിരുന്നു എൺപതുകൾവരെ ഭൂരിഭാഗംവിദ്യാർഥികളുടെയും സാങ്കേതിക പഠനമാർഗം.
സർക്കാർ –സ്വകാര്യ മേഖലയിലെ ജോലി സാധ്യതയായിരുന്നു കോഴ്സുകളുടെ മുഖ്യ ആകർഷണം. പാരലൽ കോളേജുകളുടെ വ്യാപനത്തിനു മുമ്പ് എസ്എസ്എൽസി കഴിഞ്ഞാൽ ടൈപ്പ്റൈറ്റിങ്‌ കോഴ്സിലേക്കായിരുന്നു ഒഴുക്ക്. ആൺ –-പെൺ വ്യത്യാസമില്ലാതെ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ തിരക്കോട് തിരക്കുതന്നെ.
ലോവർ കഴിഞ്ഞ് ഹയറും ഷോർട്ട് ഹാൻഡും സ്വായത്തമാക്കിയേ ഭൂരിഭാഗം പേരും പഠനം നിർത്താറുള്ളൂ.  കെജിടിഇയാണ് പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് അനുവദിക്കുന്നതും. ജില്ലാതലത്തിൽ ഒരു കേന്ദ്രത്തിലായിരുന്നു പരീക്ഷ. പത്തുമാസത്തെ കോഴ്‌സാണ്‌ നടത്തിയിരുന്നത്‌. മികച്ച ജോലി സാധ്യതയാണ് അക്കാലത്ത് കോഴ്സ് കഴിഞ്ഞവർക്ക് ഉണ്ടായിരുന്നത്. സർക്കാർ ഓഫീസുകളിൽ തന്നെ ടൈപ്പിസ്റ്റ് പോസ്റ്റുകൾ നിരവധി. ക്ലർക്കിന് സമാനമായിരുന്നു ടൈപ്പിസ്റ്റ് തസ്തികയും. സ്‌റ്റെനൊഗ്രാഫർ തസ്‌തികയ്‌ക്കും ഇതുതന്നെയായിരുന്നു യോഗ്യത. സ്വകാര്യ സ്ഥാപനങ്ങളിലും മികച്ച തൊഴിലവസരം ലഭിച്ചിരുന്നു.
തൊണ്ണൂറുകളുടെ പകുതിയോടെ ഓഫീസുകളിൽ കംപ്യൂട്ടറുകൾ വ്യാപകമായി. കംപ്യൂട്ടർ ഇൻസ്‌റ്റിറ്റ്യൂട്ടുകളും നഗരങ്ങളിലും ചെറുപട്ടണങ്ങളിലും നിരന്നതോടെ ടൈപ്പ്‌റൈറ്റിങ്ങിന്റെ പ്രതാപത്തിന്‌ മങ്ങലേറ്റു. ചിലതെങ്കിലും കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടുകളായി. സർക്കാർ മേഖലയിൽ ടൈപ്പിസ്‌റ്റ്‌ അടക്കമുള്ള നിയമനങ്ങൾക്ക്‌ ‘വേർഡ്‌ പ്രൊസസിങ്’ നിർബന്ധമാക്കിയതോടെ പഠനം പൂർണമായും കംപ്യുട്ടർ ഇൻസ്‌റ്റിറ്റ്യൂട്ടുകളിലേക്ക്‌ മാറി. സർക്കാർ ഓഫീസുകൾ  കടലാസ്‌ രഹിതംകൂടി ആയതോടെ ടൈപ്പ്‌റൈറ്ററുകൾ ഗ്യാലറിയിലേക്ക്‌ മടങ്ങി.

Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!