ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കൊവിഡ് ബാധിച്ചവരിൽ ശ്വാസകോശ പരിശോധന അനിവാര്യം
കണ്ണൂർ: കൊവിഡ് 19 ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാദ്ധ്യതയേറെയെന്ന് വിദഗ്ദ്ധ ഡോക്ടമാർ. നിലവിൽ 20 മുതൽ 30 ശതമാനം പേരിലും കൊവിഡാനന്തര ആരോഗ്യപ്രശ്നം കണ്ടു വരുന്നുണ്ട്. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ ജീവിതം നിലനിർത്താൻ കഴിയാത്ത ശ്വാസകോശ പ്രശ്നങ്ങൾ വരെ അതിൽപ്പെടുന്നു. ഇവരിൽ ചെറിയ ശതമാനത്തിനെങ്കിലും ശ്വാസകോശത്തിൽ നീർക്കെട്ട്, ശ്വാസകോശം ദ്രവിച്ച് പോകൽ തുടങ്ങിയ അവസ്ഥ കാണപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്ന പൾമണറി എമ്പോളിസം, അപൂർവ്വമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയും ലോഗ് കൊവിഡിന്റെ ഭാഗമായി ഉണ്ടാകാം.അപകടകരമാകാൻ സാദ്ധ്യതയുള്ള മറ്റൊരു പ്രശ്നമാണ് കൊവിഡിനെ തുടർന്ന് ഹൃദയപേശികളിൽ വരാൻ സാദ്ധ്യതയുള്ള ബലഹീനത. ശ്വാസം മുട്ട് മുതൽ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം സംഭവിക്കാം.
കൊവിഡ് ശ്വാസകോശങ്ങളിലുണ്ടായ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസി (പൾമോണറി ഫൈബ്രോസിസ്) . നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താന പറ്റാത്ത അവസ്ഥ വരെയുണ്ടാകാം. ഇന്നും അഞ്ചിലൊരാൾ കൊവിഡാനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധിച്ചവർ തീർച്ചയായും ശ്വാസകോശവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. കണ്ണൂർ ഐ.എം.എ ഹാളിൽ വച്ച് നടന്ന ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിലാണ് ഡോക്ടർമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഗർഭിണികളായ കൊവിഡ് ബാധിതർ, കൊവിഡും ന്യൂമോണിയയും ബാധിച്ചവർ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നമുള്ള കൊവിഡ് ബാധിതർ തുടങ്ങിയവർ ശ്വാസകോശ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണംനിലവിൽ പൾമണോളജിസ്റ്റ് ആരാണ് എന്ന് പോലും പൊതു സമൂഹത്തിന് അറിയാത്ത സാഹചര്യമാണെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലടക്കം വിരലിലെണ്ണാവുന്ന പൾമണോളജിസ്റ്റുകൾ മാത്രമാണുള്ളത്. ജില്ലയിലെ മുഴുവൻ ഹെൽത്ത് സർവ്വീസിൽ ആറ് പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നാല് പേരും മാത്രമാണുള്ളത്.
സർക്കാർ – സ്വകാര്യ ആശുപത്രികളിൽ പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും പൊതുജനങ്ങൾക്ക് ഇതേക്കുറിച്ചുള്ള ബോധവൽക്കരണം നൽകണമെന്നും വിദഗ്ദ്ധ ഡോക്ടർമാരുൾപ്പെടെ ആവശ്യപ്പെട്ടു.മാസ്ക് ഉപയോഗത്തിൽ ശ്രദ്ധ വേണംമാസ്ക് ശ്വാസകോശ രോഗം തടയാനാണ് ഉപയോഗിക്കുന്നതെന്ന് എ.പി.സി.സി.എം പ്രൊഫ. ഡോ. ഷാജഹാൻ പറഞ്ഞു. വൃത്തി രഹിതമായ മാസ്ക് ഉപയോഗിക്കുന്നത് ശ്വാസകോശ രോഗത്തിനിടയാക്കാം. മൂക്കൊലിപ്പും തുമ്മലുമുള്ളപ്പോൾ ഉപയോഗിച്ച അതേ മാസ്ക് വീണ്ടും തുടർച്ചയായി ഉപയോഗിച്ചാൽ രോഗത്തിനിടയാകും. ഒരു മാസ്ക് എട്ട് മണിക്കൂർ മാത്രമെ ഉപയോഗിക്കാവൂ. മാസ്ക് രോഗമുണ്ടാക്കുന്നില്ല അശ്രദ്ധമായ ഉപയോഗമാണ് രോഗത്തിനിടയാക്കുന്നതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്