Breaking News
എൻ.സി.ഇ.ആർടിയുടെ ഒരുവർഷത്തെ കൗൺസലിങ് ഡിപ്ലോമ ചെയ്യാം; അപേക്ഷിക്കാം നവംബർ 12 വരെ
എൻ.സി.ഇ.ആർടിയുടെ ആഭിമുഖ്യത്തിൽ ഡൽഹി, മൈസൂരു, അജ്‌മേർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് പഠനകേന്ദ്രങ്ങളിൽ ഒരു വർഷത്തെ ‘ഡിപ്ലോമ കോഴ്‌സ് ഇൻ ഗൈഡൻസ് & കൗൺസലിങ്’ നടത്തുന്നു. ഓരോ കേന്ദ്രത്തിലും 50 സീറ്റ്. 6 മാസം വിദൂരശൈലിയിൽ നിയന്ത്രിത സ്വയംപഠനം, 3 മാസം പഠനകേന്ദ്രത്തിൽ മുഖാമുഖരീതി, 3 മാസം സ്വദേശത്ത് ഇന്റേൺഷിപ് എന്നിങ്ങനെയാണ് ബോധനക്രമം.
നിശ്ചിത പരീക്ഷായോഗ്യതകളുള്ള അധ്യാപകർ, ടീച്ചർ എജ്യുക്കേറ്റേഴ്‌സ്, വിദ്യാഭ്യാസ ഓഫിസർമാർ, ശാസ്‌ത്രീയപരിശീലനം കിട്ടിയിട്ടില്ലാത്ത ഗൈഡൻസ് പ്രവർത്തകർ എന്നിവർക്കെല്ലാം പ്രവേശനമുണ്ട്.
ഓൺലൈൻ അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്-പകർപ്പുകൾ സഹിതം നവംബർ 12 വരെ സ്വീകരിക്കും. അത് ബന്ധപ്പെട്ട പഠനകേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കും.കേരളത്തിലേതടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ കേന്ദ്രം മൈസൂരുവാണ്; Regional Institute of Education, Mysuru – 570006 (ഫോൺ: 0821-2514095; dcgc@riemysore.ac.in). പ്രാഥമിക സിലക്‌ഷനുള്ളവർ സിലക്‌ഷന്റെ ഭാഗമായ ഉപന്യാസരചനയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ncert.nic.in
Breaking News
വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങൾ സജീവം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
കല്‍പ്പറ്റ: നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും. വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും.
Breaking News
പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ നാളെ (25.01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും അറിയിച്ചു.
Breaking News
വയനാട് മാനന്തവാടിയിൽ കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ല വനമേഖലയിലെ രാധയാണ് മരിച്ചത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്.എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു