Connect with us

Breaking News

തെരുവുനായ വന്ധ്യംകരണം ഇന്നാരംഭിക്കും

Published

on

Share our post

കണ്ണൂർ: പടിയൂർ എബിസി കേന്ദ്രം ശനിയാഴ്ചമുതൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്കും അധ്യാപകർക്കും കടിയേറ്റ സാഹചര്യത്തിൽ കരിവെള്ളൂർ പഞ്ചായത്തിലെ അക്രമാസക്തരായ തെരുവുനായകളെ ജില്ലാ എബിസി സ്ക്വാഡ് വെള്ളിയാഴ്‌ച പിടികൂടും. പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ അതിരാവിലെ പ്രവർത്തനങ്ങൾ ആരംഭിക്കും. കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശങ്ങൾക്കനുസൃതമായി ജില്ലാ പഞ്ചായത്ത് എ ബി സി മോണിറ്ററിങ്‌ സെൽ രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു കൺവീനറുമായ സെല്ലിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ക്ഷേമ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും അംഗങ്ങളാണ്. എബിസി പ്രവർത്തനങ്ങളിൽ ജന്തുക്ഷേമ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം സെല്ലിനായിരിക്കും.
തെരുവുനായകളെ പിടികൂടുന്നതുമുതൽ അവയുടെ താമസസൗകര്യം, ഭക്ഷണം, ചികിത്സാക്രമം, വന്ധ്യംകരണ പ്രക്രിയ, വാക്സിനേഷൻ, ആവാസവ്യവസ്ഥയിൽതന്നെ തിരിച്ചെത്തിക്കൽ എന്നിവ നിർദിഷ്ട മാതൃകയിലാണെന്ന് ഉറപ്പുവരുത്തും.
പടിയൂരിലെ സെന്ററിൽ ഡോക്ടർമാർ, ഓപ്പറേഷൻ തീയറ്റർ സഹായികൾ, മൃഗപരിപാലകർ, ശുചീകരണ പ്രവർത്തകർ എന്നവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല പടിയൂർ വെറ്ററിനറി സർജൻ ഡോ. അഭിലാഷിനാണ്.
എബിസി പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശസ്ഥാപനങ്ങളും തുക വകയിരുത്തണമെന്ന് നിർദേശമുള്ള സാഹചര്യത്തിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അറിയിച്ചു.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!