Connect with us

Breaking News

ഇരിട്ടിയിൽ മതിയായ രേഖകൾ ഇല്ലാതെ നിരത്തിൽ ഇറക്കിയ ടൂറിസ്റ്റ് ബസ് പിടികൂടി

Published

on

Share our post

ഇരിട്ടി : റോഡ് യാത്ര സുരക്ഷിതമാക്കാൻ കർശന പരിശോധനയുമായി രംഗത്തിറങ്ങിയ മോട്ടർ വാഹന വകുപ്പ് സംഘത്തിനു മുന്നിൽ എത്തിയത് 2 വർഷം ആയി ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലാതെ സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ്. മട്ടന്നൂർ ഭാഗത്തു നിന്ന് ഇരിട്ടിയിലേക്ക് ഓടുകയായിരുന്ന ടൂറിസ്റ്റ് ബസ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ആർ. ഷനിൽകുമാറിന്റെ നേതൃത്വത്തിലു ള്ള സംഘം അണു പിടികൂടിയത്. ഉടമയിൽ നിന്ന് 14500 രൂപ പിഴ ഈടാക്കി.

‘ഓപ്പറേഷൻ ഫോക്കസി’ന്റെ ഭാഗമായി കഴിഞ്ഞ 3 ദിവസം ആയി നടത്തിവരുന്ന പരിശോധനയിൽ ഇരിട്ടി ജോയിന്റ് ആർടിഒ പരിധിയിൽ വാഹന നിയമ ലംഘകരിൽ നിന്ന് 2 ലക്ഷം രൂപയോളം പിഴ ഈടാക്കി. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തവരെ പിടികൂടി. പെർമിറ്റ് എടുക്കാതെ നിരത്തിലിറങ്ങിയ 5 വാഹനങ്ങളും ടാക്സ് അടക്കാതെ ഓടിയ 15 വാഹനങ്ങളും റജിസ്ട്രേഷൻ ഇല്ലാതെ ഓടിയ 6 വാഹനങ്ങളും എക്സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച 15 ഓളം വാഹനങ്ങളും ലൈസൻസില്ലാതെ വാഹനവുമായി ഇറങ്ങിയ 5 പേരെയും മോട്ടർ വാഹന വകുപ്പ് പിടികൂടി. ഇരിട്ടി ജോയിന്റ് ആർടിഒ ബി.സാജു, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.വൈകുണ്ഠൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനൽ കുമാർ, ഡി.കെ.ഷീജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ടാക്സ് ഇളവിനു വേണ്ടി എന്ന നിലയിൽ കയറ്റിയിട്ട വണ്ടിയാണ് റോഡിൽ സർവീസ് നടത്തുന്നതു കണ്ടെത്തിയത്. ഇത്തരത്തിൽ കയറ്റി ഇടുന്ന വണ്ടി മോട്ടർ വാഹന വകുപ്പിന്റെ അനുമതിയോടെ കെട്ടി വലിച്ചോ മറ്റൊരു വാഹനത്തിലോ മാത്രമേ റോഡിലൂടെ കൊണ്ടു പോകാൻ പാടുള്ളൂ എന്നാണു നിയമം എന്നു അധികൃതർ പറഞ്ഞു. അതിനാൽ ഇരട്ട നികുതി സർക്കാരിലേക്കു അടപ്പിക്കേണ്ട കുറ്റകൃത്യം ആണെന്നും മോട്ടർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. മേഖലയിൽ വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമായി തുടരും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!