Breaking News
ഇവിടെ കോക്ടെയിൽ തീർക്കും രുചിമേളം
കണ്ണൂർ: പപ്പായയും കാരറ്റും ഷമാമും കട്ടപ്പാലും അലിഞ്ഞൊന്നാവുന്ന സ്മൂത്തിയിൽ മേമ്പൊടിക്കായി അനാറും മുന്തിരിയും കശുവണ്ടിയും ബദാമും ഈത്തപ്പഴവും. കണ്ടാൽതന്നെ ഫുഡീസിന്റെ നാവിൽ കപ്പലോട്ടുന്ന കോക്ടെയിൽ കഴിച്ചുകഴിഞ്ഞാൽ വയറും മനസും നിറയ്ക്കുമെന്നുറപ്പ്.
രുചിവിപണിയിൽ ട്രെൻഡുകൾ മാറി മറഞ്ഞിട്ടും മാറ്റമില്ലാതെ തുടരുകയാണ് കോക്ടെയിലിന്റെ രാജയോഗം. വെയിലായാലും മഴയായാലും കണ്ണൂരിലെ ജ്യൂസ് വിപണിയിൽ കോക്ടെയിൽ തന്നെയാണ് താരം. പ്രായഭേദമന്യേ കോക്ടെയിലിന്റെ രുചിതേടി എത്തുന്നവർ നഗരത്തിലെ ജ്യൂസ് കോർണറുകളെ എന്നും തിരക്കുള്ളതാക്കുന്നു. കാൽടെക്സിലെയും പ്രസ് ക്ലബ് റോഡിലെയും ജ്യൂസ് കടകളിൽ രാവിലെ മുതൽ രാത്രി കട അടക്കുന്നതുവരെ വൻതിരക്കാണ്.
സ്ഥിരം കസ്റ്റമേഴ്സിനെ കൂടാതെ ദിനംപ്രതി ഒട്ടനവധിപേരാണ് കോക്ടെയിൽ മധുരം നുണയാൻ കണ്ണൂരിലെത്തുന്നത്. കണ്ണൂർ കോക്ടെയിലിന്റെ പെരുമ കേട്ടറിഞ്ഞ് ഇതര ജില്ലക്കാരും എത്താറുണ്ട്. വൈകുന്നരേങ്ങളിലും അവധിദിനങ്ങളിലും കോക്ടെയിൽ കുടിക്കാൻ എത്തുന്നവരുടെ എണ്ണം സാധാരണ ദിവസങ്ങളിലേക്കാളും ഇരട്ടിയാകും.
60 രൂപയാണ് കോക്ടെയിലിന്റെ വില. ഓരോ കടക്കാർക്കും കോക്ടെയ്ലിന് രുചികൂട്ടാൻ പ്രത്യേകം ചേരുവകളുണ്ട്. പാൽ, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കുമുന്തിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ‘കടി’ഷെയ്ക്കാണ് കോക്ടെയിലിനൊപ്പം രുചിമത്സരത്തിനുള്ളത്.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു