Connect with us

Breaking News

പിഴ ഈടാക്കിയത് ഒരു കോടി; എന്നിട്ടും പ്ലാസ്റ്റിക് സുലഭം

Published

on

Share our post

കണ്ണൂർ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും കണ്ടെത്തിയതിനെത്തുടർന്ന് ജില്ലയിൽ ഇന്നലെ വരെ ഈടാക്കിയ പിഴ ഒരു കോടി രൂപയിലേറെ. കഴിഞ്ഞ ഏപ്രിൽ മുതലാണ് പിഴ ഈടാക്കിത്തുടങ്ങിയത്. 328 കേസുകളിൽ നിന്നായി 1,00,36,500 രൂപയാണ് തദ്ദേശസ്ഥാപനങ്ങൾ ഇതുവരെ പിഴ ഈടാക്കിയത്.

ജില്ലയിലെ 71 പഞ്ചായത്തുകളും 10 നഗരസഭകളും ഉൾപ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളും റെയ്ഡ് നടത്തി, ആന്റി പ്ലാസ്റ്റിക് വിജിലൻസ് സ്ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. അതേസമയം, പരിശോധന കാര്യക്ഷമമായി നടന്നിട്ടും വലിയ തുക പിഴയീടാക്കിയിട്ടും ഇപ്പോഴും ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സുലഭമാണെന്നതാണു വസ്തുത.

കലക്ടർ അല്ലെങ്കിൽ അല്ലെങ്കിൽ ആർഡിഒമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങളിലും മറ്റും റെയ്ഡ് നടത്താനാകുക. തദ്ദേശ വകുപ്പിന്റെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി, വിഇഒ, ഹെൽത്ത് ജീവനക്കാർ, പെർഫോമൻസ് ഓഡിറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ സംഘത്തിലുണ്ടാവുക. 

പ്ലാസ്റ്റിക് ക്യാരിബാഗ് (തൂക്കം നോക്കാതെ), മേശകളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ക്ലിങ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ തെർമോകോൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, സ്റ്റിറർ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും, നോൺ വൂവൻ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, വാട്ടർ പൗച്ചുകൾ, ജ്യൂസ് പാക്കറ്റ്, ഗാർബേജ് ബാഗ്, 300 മില്ലി ലീറ്ററിൽ താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പിവിസി ഫ്ലക്സ് മെറ്റീരിയലുകൾ, പ്ലാസ്റ്റിക് പാക്കറ്റ്.

പിഴത്തുക 5

0,000 രൂപ വരെവ്യാപാര സ്ഥാപനങ്ങളിൽ മാത്രമല്ല, വ്യക്തികൾ ഇവ ഉപയോഗിക്കുന്നതു കണ്ടാലും പിഴ ഈടാക്കാൻ കഴിയും. നിയമലംഘനം നടത്തുന്ന നിർമാതാക്കൾക്കും മൊത്ത വിതരണക്കാർക്കും ചെറുകിട വിൽപനക്കാർക്കും വ്യാപാരികൾക്കും ആദ്യം 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമലംഘനം കണ്ടെത്തിയാൽ 25,000 രൂപയും മൂന്നാമതും കണ്ടെത്തിയാൽ 50,000 രൂപയുമാണ് ശിക്ഷ.

മൂന്നാമത്തെ തവണ നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും കഴിയും. പിഴത്തുക വളരെ വലുതായ തിനാൽ റെയ്ഡ് നടത്തുന്നതിൽ ചില പ്രായോഗിക പ്രശ്നങ്ങളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഹരിത കർമ സേനയുടെ പാഠശാല

വലിയതോതിലുള്ള പിഴ ഈടാക്കിയിട്ടും പരിശോധനകൾ വ്യാപക മാക്കിയിട്ടും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയാത്ത സാഹ ചര്യത്തിൽ ജനങ്ങൾക്കായി ഹരിത പാഠശാലകൾ സംഘടിപ്പിച്ച് ഹരിത കർമ സേന. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിക്കും മനുഷ്യനു മുണ്ടാക്കുന്ന ദൂഷ്യവശങ്ങൾ ജനങ്ങളിലെത്തിച്ച് അവരിൽ അവബോധമുണ്ടാക്കുന്ന പദ്ധതിയാണിത്.

ചെറിയ ചെറിയ ഗ്രൂപ്പുകൾക്കായി പ്രത്യേക ബോധവൽക്കരണമാണു നടത്തുക. ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും പ്രത്യേകം ബോധ്യപ്പെടുത്തുന്നതാണ് പാഠശാലകൾ.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!