Breaking News
വാഹന പരിശോധന: കെഎസ്ആർടിസി ബസുകൾക്കെതിരെയും നടപടി
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ 5 ദിവസമായി ജില്ലയിൽ നടക്കുന്ന വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസുകൾക്കെതിരെയും നടപടി. വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചും വേഗപ്പൂട്ടില്ലാതെയുമാണ് ചില കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നതെന്നു എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധിച്ച 10 ബസുകളിൽ 5 എണ്ണവും നിയമം ലംഘിച്ചാണ് സർവീസ് നടത്തുന്നത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കെ എസ് ആർ ടി സി ബസ് ജീവനക്കാർക്ക് നോട്ടിസ് നൽകി. ഇന്നലെ മൊഫ്യുസൽ ബസ് സ്റ്റാൻഡിൽ 9 ബസുകൾക്കെതിരെ നടപടി എടുത്തു. സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും പരിശോധന തടസ്സപ്പെടുത്തുകയും കെ എസ് ആർ ടി സി ബസുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഉച്ചയോടെ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. വിവിധ ഡിപ്പോയിൽ നിന്ന് എത്തിയ ദീർഘദൂര ബസുകളാണ് പരിശോധിച്ചത്. 5 ബസുകൾക്ക് വേഗപ്പൂട്ടില്ല. ചില ബസുകൾ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചു. വേഗപ്പൂട്ടില്ലാത്ത ബസുകൾക്ക് നോട്ടിസ് നൽകി. 2 ദിവസത്തിനകം വേഗപ്പൂട്ട് ഘടിപ്പിക്കാനും ശേഷം അതത് ആർ ടി ഒ മുന്നിൽ ഹാജരായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാനും നിർദേശിച്ചു. വേഗപ്പൂട്ടില്ലാത്തതിനു 5 ബസുകൾക്കെതിരെയും കൃത്രിമം കാണിച്ചതിനു ഒരു സ്വിഫ്റ്റ് ബസിനെതിരെയും പിഴ ചുമത്തി.
വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ച സംഭവത്തിൽ വിശദീകരണം നൽകാൻ ഡിപ്പോ ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. മൊഫ്യുസൽ ബസ് സ്റ്റാൻഡിൽ 11 സ്വകാര്യ ബസുകൾ പരിശോധിച്ചു. വേഗപ്പൂട്ട് വിഷയത്തിൽ ബസുകൾക്കെതിരെ പിഴ ഈടാക്കി. കൂടാതെ ചക്രത്തിൽ റബർ ഫ്ലാപ് പൊട്ടിയ ഒരു ബസിന് 2,000 രൂപ പിഴ ചുമത്തി. തെളിച്ചമില്ലാത്ത ലൈറ്റ്, പിൻവശത്തെ ബ്രേക്ക് ലൈറ്റ്, അമിത ലൈറ്റുകൾ എന്നിവ കണ്ടെത്തിയ സ്വകാര്യ ബസുകൾക്കെതിരെയും നടപടി എടുത്തു. വേഗപ്പൂട്ടില്ലാത്ത ബസുകൾ 2 ദിവസത്തിനകം വേഗപ്പൂട്ട് ഘടിപ്പിച്ച് ആർ ടി ഒ എൻഫോഴ്സ്മെന്റ് മുൻപാകെ ഹാജരാകണം. ഇന്നും ബസ് സ്റ്റാൻഡിലും റോഡിലും ബസുകൾ പരിശോധിക്കുമെന്നു എൻഫോഴ്സ്മെന്റ് എ എം വി ഐ എം. ഷുക്കൂർ അറിയിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു