Breaking News
കൂത്തുപറമ്പിൽ തെരുവുനായ്ക്കൾ വിലസുന്നു; ജനജീവിതം ഭീതിയിൽ
കൂത്തുപറമ്പ് :തെരുവുനായ്ക്കളെ ഓടിക്കാൻ പല വഴികൾ തേടുമ്പോഴും നഗരത്തിൽ നായ്ക്കൂട്ടങ്ങളെ ഭയന്നാണു ജനജീവിതം. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ബഹുജനാഭിപ്രായം തേടി തദ്ദേശ സ്ഥാപനങ്ങൾ തോറും യോഗം വിളിച്ച് ജനകീയ ചർച്ചകൾ നടത്തിയെങ്കിലും കുഴലിൽ കിടന്ന വാൽ വീണ്ടും വളഞ്ഞ് തന്നെയെന്ന് ജനങ്ങൾ. വളർത്തു നായ്ക്കൾക്കൊപ്പം തെരുവിൽ അലയുന്ന പട്ടികളെ കൂടി പിടിച്ച് കുത്തിവയ്പ് നടത്തണമെന്നായിരുന്നു യോഗങ്ങളിലെ ധാരണ. അലഞ്ഞ് തിരിയുന്ന പട്ടികളെ പിടിച്ച് കൊടുക്കുന്നതിന് ആളുകളെ തേടി പത്ര പരസ്യം നൽകിയെങ്കിലും കാര്യങ്ങൾ ഒന്നും നടന്നില്ല.
ആനിമൽ ബർത്ത് കൺട്രോൾ പദ്ധതിയിൽ പെടുത്തി തെരുവ് പട്ടികളെ വന്ധ്യംകരണം നടത്താൻ ആവശ്യമായ നടപടികൾ തുടങ്ങിയെങ്കിലും സർക്കാർ തന്നെ ഇടപെട്ട് ഇത് നിർത്തിവച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ കാര്യങ്ങളെല്ലാം ഇത്രത്തോളം മുന്നോട്ടു പോയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വളർത്തു നായ്ക്കൾക്ക് കുത്തിവയ്പ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന പ്രവൃത്തി മാത്രമാണ് യഥാസമയം പുരോഗമിച്ചത്. തെരുവ് പട്ടികൾ നാടുനീളെ അലഞ്ഞുതിരിഞ്ഞ് വഴിയാത്രക്കാർക്ക് ഭീഷണിയാകുന്ന സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്.
കൂത്തുപറമ്പ് നഗരത്തിലും നാനാഭാഗങ്ങളിലും ഇവയുടെ ശല്യം അനുദിനം വർധിച്ച് കൊണ്ടിരിക്കുകയാണ്. പകൽ സമയത്ത് പോലും കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുൻവശം റോഡിൽ അടക്കം എട്ടും പത്തും പട്ടികൾ കൂട്ടമായി എത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മാർക്കറ്റ് പരിസരത്തും സ്റ്റേഡിയം പരിസരത്തും കെയുപി സ്കൂൾ റോഡിലും മൂര്യാടും ആമ്പിലാട്ടും നരവൂർ ഭാഗങ്ങളിലുമെല്ലാം ഇത്തരം പട്ടിക്കൂട്ടങ്ങൾ ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന കാഴ്ച ഇപ്പോഴും തുടരുകയാണ്. ഏറ്റവും കൂടുതൽ പരാതികളുമായി മുന്നിൽ നിൽക്കുന്നത് പത്ര വിതരണക്കാരും പാൽ വിതരണക്കാരുമാണ്. പ്രഭാത സവാരിക്കാർ പട്ടികളെ ഭയന്ന് പ്രഭാത നടത്തം പോലും അവസാനിപ്പിച്ച പ്രദേശങ്ങളുമുണ്ട്.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു