Connect with us

Breaking News

വയനാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് ലഹരി ഒഴുക്ക്; 2 മാസത്തിനിടെ 101 കേസുകൾ

Published

on

Share our post

കൽപ്പറ്റ: വയനാടിന്‍റെ അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കു ലഹരിമരുന്ന് ഒഴുകുന്നു. രണ്ടുമാസത്തിനിടെ 101 ലഹരിമരുന്നുകേസുകളാണു ജില്ലയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും കൂടുന്നു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹനപരിശോധനയും രാത്രികാല നിരീക്ഷണവും ശക്തമാക്കുമെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ.എസ്. ഷാജി മനോരമ ന്യൂസിനോടു പറഞ്ഞു. കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. രണ്ടു സംസ്ഥാനങ്ങളിലെയും നാല് ജില്ലകള്‍ വഴി കേരളത്തിലേക്കു കടക്കാം. ലഹരിമരുന്നുകടത്തിന്‍റെ കേരളത്തിലേക്കുള്ള വാതിലാണ് ഇന്ന് ഈ അതിര്‍ത്തികള്‍. എക്സൈസിന്‍റെ മുത്തങ്ങ ചെക്പോസ്റ്റില്‍ ലഹരിമരുന്ന് പിടികൂടാത്ത ദിവസം അപൂര്‍വമാണ്. 

കഴിഞ്ഞ രണ്ടുമാസത്തിനിടെ 101 എന്‍ഡിപിഎസ് കേസുകളിലായി 108 പ്രതികളാണ് എക്സൈസിന്‍റെ പിടിയിലായത്. യുവാക്കളാണു കൂടുതലും അറസ്റ്റിലായത്. മാരക ലഹരിമരുന്നായ 483.18 ഗ്രാം എംഡിഎംഎ പിടികൂടി. കഞ്ചാവ്, ഷാഷിഷ് ഓയില്‍ എന്നിവയും വലിയ അളവില്‍ എത്തുന്നു. നിരോധിത പുകയില ഉത്പന്നങ്ങളും വ്യാപകമായി കടത്തുന്നു. എക്സൈസിന്‍റെ കണക്കുപ്രകാരം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 1374 കോറ്റ്പ കേസുകള്‍. കെഎസ്ആര്‍ടിസി ബസുകളെയും ലഹരിമരുന്ന് എത്തിക്കാനുള്ള വഴിയാക്കുന്നു. ചെറിയ അളവില്‍ ബാഗുകളിലും വസ്ത്രങ്ങള്‍ക്കുള്ളിലും ഒളിപ്പിച്ച് ഇവ കടത്തും. സംശയത്തിന്‍റെ അടിസ്ഥാനത്തിലും രഹസ്യവിവരത്തെ തുടര്‍ന്നും നടത്തുന്ന പരിശോധനകളാണ് പ്രതികളെ കുടുക്കുന്നത്. എക്സൈസിനൊപ്പം യോദ്ധാവ് ലഹരിവിരുദ്ധ ക്യാംപെയ്ന്‍റെ ഭാഗമായി പൊലീസും പരിശോധന ശക്തമാക്കി. 


Share our post

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Trending

error: Content is protected !!