Connect with us

Breaking News

സ്വന്തമായി വീടുണ്ടായിട്ടും വാടകവീട്ടിൽ ; സഹായമഭ്യർഥിച്ച് പേരാവൂരിലെ അധ്യാപകന്റെ  കുറിപ്പ് 

Published

on

Share our post

പേരാവൂർ: ഇക്കഴിഞ്ഞ പേമാരിയിൽ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായ അധ്യാപകൻ സാമ്പത്തിക സഹായമഭ്യർഥിച്ച് സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വൈറലായി.മുൻ പാരലൽ കോളേജ് അധ്യാപകനും ഇപ്പോൾ പെട്രോൾ പമ്പ് ജീവനക്കാരനുമായ പേരാവൂർ കുനിത്തലമുക്കിലെ പി.രാജനാണ് ‘പേര് മാഷാണെങ്കിലും വീട് താമസയോഗ്യമാക്കാൻ സാമ്പത്തിക വിഷമമുണ്ട്,സഹായിക്കണം’എന്ന അഭ്യർഥനയുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

രാജന്റെ വീടിന്റെ സംരക്ഷണ ഭിത്തി ആഗസ്തിലുണ്ടായ പേമാരിയിൽ പൂർണമായും ഇടിഞ്ഞുവീണിരുന്നു.സംരക്ഷണഭിത്തി തകർന്നതോടെ വീട് ഏതു നേരവും തകരാവുന്ന അവസ്ഥയിലുമായി.മഴ കനത്തതോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന മാനിച്ച് അന്ന് തന്നെ കുടുംബത്തെയും കൂട്ടി വാടക വീട്ടിലേക്ക് മാറി.മാസം നാലായിരം രൂപ വാടക നല്കണം.

രണ്ട് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും വീട്ടുവാടകയും തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്യുന്ന രാജനെ സാമ്പത്തികമായി അലട്ടാൻ തുടങ്ങി.ഇതോടെയാണ് സമൂഹത്തിന് മുന്നിൽ സഹായമഭ്യർഥിച്ച് രാജൻ കുറിപ്പിട്ടത്.ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയെങ്കിലും ലഭിച്ചാൽ  ഇദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

”പ്രിയ സുഹൃത്തുക്കളെ കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് എന്റെ വീടിന്റെ പുറകുവശത്തെ സംരക്ഷണ മതിൽ ഇടിഞ്ഞു താണ് വീട് താമസിക്കാൻ പറ്റാത്ത വിധമായിരിക്കുന്നു.പേരാവൂർ തെരുവിൽ താത്കാലിക വസതിയിലാണ് ഇപ്പോൾ ഞാനും കുടുംബവും കഴിയുന്നത്.പേര് മാഷ് എന്നാണെകിലും ദിവസവേതന അടിസ്ഥാനത്തിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന എനിക്ക് മതിൽ പൂർവസ്ഥിതിയിൽ ആക്കി വീട് താമസയോഗ്യമാക്കി തീർക്കാൻ സാമ്പത്തിക വിഷമമുണ്ട്.അതിനാൽ പലതുള്ളി പെരുവെള്ളം എന്ന വാക്യത്തെ അനുസ്മരിച്ച് എത്ര ചെറിയ തുകയാണെകിലും തന്ന് സഹായിക്കാൻ അപേക്ഷിക്കുന്നു.എന്റെ അക്കൗണ്ട് നമ്പർ: 40579101003934,ഗ്രാമീൺ ബാങ്ക്,പേരാവൂർ,IFSC KLGB0040579.ഗൂഗിൾ പേ. 9961241184.

വേറെ വഴിയില്ലാത്തതിനാലാണ് സമൂഹത്തിനു മുന്നിൽ സഹായമഭ്യർഥിച്ച് കുറിപ്പിട്ടതെന്ന് രാജൻ പറഞ്ഞു.ഇത്രയും കാലത്തെ ജീവിത സമ്പാദ്യം 16 സെന്റ് സ്ഥലവും വീടും മാത്രമാണ്.ഇത് കൂടി നഷ്ടപ്പെടാതിരിക്കാനാണ് അഭിമാനം നോക്കാതെ സമൂഹത്തിനു നേരെ കൈനീട്ടിയതെന്നും രാജൻ പറഞ്ഞു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!