Connect with us

Breaking News

ആരോഗ്യരംഗത്ത് ആലക്കോടിന് ചികിത്സയേയില്ല

Published

on

Share our post

ആലക്കോട്: ആരോഗ്യ പരിപാലനരംഗത്ത് അനുദിനം വളർച്ച നേടുന്ന കേരളത്തിൽഏറേപിന്നാക്കംനിൽക്കുകയാണ്ഒരുമലയോരപ്രദേശം.ആലക്കോട് മേഖലയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം പോലുമില്ലാത്തത് ആദിവാസി കോളനികളും താഴ്ന്ന വരുമാനക്കാരുമായ ആയിരങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.1980 ൽ അതിവിസ്തൃതമായ ആലക്കോട് പഞ്ചായത്ത് വിഭജിച്ച് ഉദയഗിരി ഗ്രാമപഞ്ചായത്ത് രൂപീകൃതമായപ്പോൾ ആലക്കോട് പഞ്ചായത്തിൽ ആകെയുണ്ടായിരുന്ന മണക്കടവ് പി.എച്ച്.സി ഉദയഗിരി പഞ്ചായത്തിൽപ്പെടുകയായിരുന്നു. പുതിയ പഞ്ചായത്തിൽ വീണ്ടും ഒരു പി.എച്ച്.സി കൂടി സർക്കാർ അനുവദിച്ചപ്പോൾ വീണ്ടും 10 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലക്കോട് പഞ്ചായത്തിന് അനുവദിച്ച പി.എച്ച്.സി സ്ഥാപിക്കപ്പെട്ടത് തേർത്തല്ലിയിൽ. 

21 വാർഡുകളുള്ള ആലക്കോട് പഞ്ചായത്തിലെ 11 വാർഡുകളും രയറോം പുഴയ്ക്ക് ഇക്കരെയാണ്. കാപ്പിമല, കരാമരംതട്ട്, പാത്തൻപാറ കൊട്ടയാട് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ കോളനികളിൽ ഉള്ളവരടക്കം 20 കി.മീറ്റർ അകലെയുള്ള തേർത്തല്ലിയിലെത്തി ചികിത്സ തേടേണ്ട ഗതികേടിലാണുള്ളത്. അര നൂറ്റാണ്ട് മുമ്പുവരെ ആലക്കോട് പാലത്തിനു സമീപം മൊബൈൽ ഡിസ്‌പ്പെൻസറി സേവനം ലഭിച്ചിരുന്നു. എന്നാൽ തേർത്തല്ലിയിലെ പി.എച്ച്.സി യുടെ പ്രവർത്തനപരിധിയിൽ പെട്ടതിനാൽ മെഡിക്കൽ ക്യാമ്പുകൾ പോലും ആലക്കോട് ടൗണിൽ അപൂർവ്വമായി മാത്രമാണ് നടക്കാറുള്ളത്.ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ചികിത്സ തേടുകയെന്നതാണ് ആലക്കോട് മേഖലയിലുള്ളവർക്ക് ഏക പോംവഴി. എന്നാൽ ദിവസേന അഞ്ഞൂറിലധികം രോഗികളെത്തുന്ന ഇവിടെ മണിക്കൂറുകൾ ക്യൂവിൽ നിന്നവേണം ചികിത്സ തേടുവാൻ.

ആലക്കോട് ടൗൺ കേന്ദ്രമായി ഒരു പി.എച്ച്.സി അനുവദിക്കുകയാണെങ്കിൽ ആലക്കോട്, നടുവിൽ പഞ്ചായത്തുകളിലെ 25 ഓളം വാർഡുകളിലുള്ള പതിനായിരക്കണക്കിന് ജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്പെടും. പക്ഷേ, ആലക്കോട് കേന്ദ്രമായി സർക്കാർ ആശുപത്രി ആരംഭിക്കുന്നതിന് കാലങ്ങളായി തടസ്സം നിൽക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളാണ് നാടിന്റെ ശാപമെന്നാണ്പറയുന്നത്.തേർത്തല്ലി കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിന് വർഷങ്ങളായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരികയാണ്. ആലക്കോട് പഞ്ചായത്ത് വിഭജിച്ച് രയറോം പുഴയ്ക്ക് അക്കരെയുള്ള 10 വാർഡുകൾ പുനക്രമീകരിച്ച് കൊണ്ട് രൂപീകൃതമാകുന്ന പുതിയ പഞ്ചായത്ത് വരുമ്പോഴും സർക്കാർ പി.എച്ച്.സി പോലുമില്ലാത്ത പഞ്ചായത്തായി ആലക്കോട് നിലനിൽക്കും.


Share our post

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

Published

on

Share our post

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!