Connect with us

Breaking News

കുന്നും കാടും കീഴടങ്ങി ഇവിടെ നിറയുന്നു കോഴിയും പശുവും

Published

on

Share our post

മയ്യിൽ: ആരും തിരിഞ്ഞുനോക്കാത്ത കാടുമൂടിയ പറമ്പിലിപ്പോൾ നിറയെ കോഴിയും പശുവും ആടുമാണ്‌. മയ്യിൽ വള്ളിയോട്ട്‌ അനന്തോത്ത്‌ വീട്ടിലെ ബസ്‌ ജീവനക്കാരായ സഹോദരന്മാരുടെ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നിൽ കുന്നും കാടും കീഴടങ്ങി. മൃഗസംരക്ഷണ വകുപ്പും മയ്യിൽ പഞ്ചായത്തും നാട്ടുകാരും ഇവരുടെ ഫാമിന്‌ കാവലും പിന്തുണയുമായി ഒപ്പമുണ്ട്‌. 2017 ലാണ്‌ ബസ്‌ കണ്ടക്ടറായ എൻ വിനോദ്‌, ആരും തിരിഞ്ഞുനോക്കാത്ത വള്ളിയോട്ടെ ഒന്നര ഏക്കർ സ്ഥലത്ത്‌ ഫാം തുടങ്ങിയത്‌. പിന്നീട്‌ സഹോദരനും കണ്ടക്ടറുമായ വിജേഷും സഹായത്തിനെത്തി. ഇപ്പോൾ രണ്ടുപേരും മുഴുവൻ സമയ കർഷകരാണ്‌.

മുട്ടക്കോഴിയാണ്‌ ഫാമിലെ മുഖ്യ കൃഷി. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന സർക്കാർ അംഗീകൃത നഴ്‌സറികൂടിയാണിത്‌. മുണ്ടയാട്‌ കോഴി വളർത്തൽ കേന്ദ്രത്തിൽനിന്നാണ്‌ ഒരു ദിവസം പ്രായമായ കോഴികുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്‌. കുഞ്ഞ്‌ 45 ദിവസം വളർച്ചയെത്തിയാൽ തിരിച്ചുകൊടുക്കും. 22 രൂപയ്‌ക്കാണ്‌ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്‌. തിരിച്ചുകൊടുക്കുമ്പോൾ 120 രൂപ ലഭിക്കും.ജേഴ്‌സിയും കാസർകോടൻ കുള്ളനുമടക്കം ഫാമിൽ 27 പശുക്കളുണ്ടായിരുന്നു. ദിവസം ശരാശരി 100 ലിറ്റർ അളന്നിരുന്നു. ഇപ്പോൾ പശുക്കളുടെ എണ്ണം അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ എണ്ണത്തിനെ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌. നാടൻ ഇനത്തിൽപ്പെട്ട 25 ആടുകളമുണ്ടായിരുന്നു. മുയലും പ്രാവും ടർക്കിയും ഉണ്ടായിരുന്നെങ്കിലും കോവിഡ്‌ അടച്ചുപൂട്ടൽ സമയത്ത്‌ പിടിച്ചുനിൽക്കാനാകാതെ ഒഴിവാക്കി. തീറ്റപ്പുൽ, അസോള കൃഷിയുമുണ്ട്‌. ചാണകം മെഷീനിൽ പൊടിച്ച്‌ വിൽപന നടത്തുന്നുണ്ട്‌. കോഴിവളവും വൻതോതിൽ വിറ്റുപോകുന്നു.

സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ ജന്തുക്ഷേമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ചാണകപ്പൊടി മെഷീനായി കൃഷി വകുപ്പ്‌ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാപഞ്ചായത്ത്‌ പശുക്കളെ വാങ്ങാൻ 2.50 ലക്ഷം രൂപ നൽകി. ബ്ലോക്ക്‌ ക്ഷീരവികസന ഓഫീസിൽനിന്ന്‌ രണ്ട്‌ പശുക്കളെ വാങ്ങുന്ന പദ്ധതിയിൽ 70,000 രൂപ ലഭ്യമാക്കി. മയ്യിൽ പഞ്ചായത്ത്‌ ഫാമിലേക്കുള്ള റോഡ്‌ കോൺക്രീറ്റ്‌ ചെയ്‌ത്‌ ഗതാഗത യോഗ്യമാക്കുന്നതിന്‌ എട്ടുലക്ഷം രൂപ ചെലവഴിച്ചു. ഇതിനെല്ലാം പുറമെയാണ്‌ നാട്ടുകാരുടെ സഹകരണം. കാലിത്തീറ്റ, കോഴിത്തീറ്റ വിലവർധനയാണ്‌ ഈ മേഖലയിലെ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയെന്ന്‌ വിനോദ്‌ പറഞ്ഞു. ഫോൺ: 9947888664.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!