Breaking News
സ്‌കൂൾ സുരക്ഷാ പ്ലാനുകൾ തയ്യാറാക്കാൻ ഇനി ഉസ്‌കൂൾ ആപ്പ്

തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകൾ (സ്‌കൂൾ ദുരന്തനിവാരണ പ്ലാനുകൾ) തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആപ്പ് വികസിപ്പിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ ഉസ്‌കൂൾ ‘ എന്ന പേരിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.കുട്ടികളുടെയും അധ്യാപക -അനധ്യാപക-രക്ഷാകർത്തൃ സമിതികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുക, അവ നടപ്പിലാക്കുക എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു. ഈ സുരക്ഷാ പദ്ധതി രേഖ തയ്യാറാക്കുന്നതിൽ അധ്യാപകരെ സഹായിക്കുക എന്നതാണ് ഉസ്കൂൾ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.സ്കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, സ്‌കൂളുകളിലെ വിവിധ അപകട സാധ്യതകളുടെ വിവരണം, സ്‌കൂൾ സുരക്ഷാസമിതി അംഗങ്ങളുടെ പേര് വിവരങ്ങൾ, സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയവയെല്ലാം ആപ്പിൽ രേഖപ്പെടുത്തി പ്ലാനുകൾ തയ്യാറാക്കാം.
എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകൾ പൂർത്തിയാക്കുകയും കുട്ടികളിൽ ദുരന്ത പ്രതിരോധ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ആഘാതങ്ങൾ ഏറിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് വികസിപ്പിച്ചത്.ദുരന്തനിവാരണ നിയമത്തിനെ (DM ആക്ട് 2005) ആധാരമാക്കി എല്ലാ സ്‌കൂളുകളിലും സുരക്ഷ ഉറപ്പാക്കുക എന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അനുശാസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ വിവിധ സ്‌കൂൾ സുരക്ഷാ പ്രവർത്തനങ്ങളും ക്യാമ്പയിനുകളും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തി വരുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഉസ്കൂൾ ആപ്പും. പാണഞ്ചേരി ഗവൺമെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ ഒക്ടോബർ 13 ന് നടക്കുന്ന അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ടി എൻ പ്രതാപൻ എം പി ആപ്പ് പ്രകാശനം ചെയ്യും.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്