Connect with us

Breaking News

മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടിയുമായി ഫിഷറീസ് വകുപ്പ്

Published

on

Share our post

കണ്ണൂർ: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമലംഘനങ്ങള്‍ തടയാനും ഫിഷറീസ് വകുപ്പ് നപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധന ഉരുവോ സ്വതന്ത്രവലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വേലിയേറ്റ സമയത്ത് ഉറപ്പിച്ചയന്ത്രം ഉപയോഗിച്ചും നാല് മീറ്ററില്‍ കൂടുതല്‍ വായ്വട്ടമുള്ള കുറ്റിവല അഥവാ ഊന്നിവല ഉപയോഗിച്ചുമുള്ള മത്സ്യബന്ധനം തടയും.പ്രജനനത്തിന് സഹായകരമായ വസ്തുക്കള്‍ സ്വകാര്യമായി സ്ഥാപിച്ചുള്ള മത്സ്യബന്ധനം, സംരക്ഷിത മത്സ്യപ്രദേശങ്ങളില്‍നിന്നോ സംരക്ഷിത മത്സ്യസങ്കേതങ്ങളില്‍നിന്നോ ഉള്ള മത്സ്യബന്ധനം, അഴിമുഖത്തുനിന്ന് കായല്‍ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍ ഊന്നിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം.

പാലങ്ങള്‍ക്ക് ഇരുവശങ്ങളിലായി 50 മീറ്റര്‍ വരെയുള്ള ദൂരപരിധിയില്‍ പൊതുജലാശയങ്ങളില്‍ മത്സ്യങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള മത്സ്യബന്ധനം, കൂടുതല്‍ വാട്സ് ശക്തിയുള്ള ഇലക്ട്രിക് വിളക്കുകള്‍ ഉപയോഗിക്കല്‍, പൊതുജലാശയത്തിന്റെ വീതിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ തടസ്സപ്പെടുത്തല്‍ എന്നിവ അനുവദിക്കില്ല.തോട്ട പൊട്ടിക്കല്‍, വിഷം കലര്‍ത്തല്‍, വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിടല്‍ എന്നിവയും കര്‍ശനമായി തടയും.

ഒരു മീറ്ററില്‍ കൂടുതല്‍ നീളമോ വീതിയോ ഉള്ള വലകളില്‍ കണ്ണി വലുപ്പം 20 മില്ലീമീറ്റര്‍ കുറയാന്‍പാടില്ല.മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസ്സം സൃഷ്ടിക്കുന്ന നിര്‍മിതികളോ ജലാശയങ്ങളില്‍ മലിനവസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കാനോ പാടില്ല.രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യകൃഷി ചെയ്യുന്നവര്‍ക്കെതിരെയും പൊതുജലാശയങ്ങളില്‍നിന്ന് അനുമതിയില്ലാതെ മത്സ്യവിത്ത് ശേഖരിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല ഫിഷറീസ് മേധാവി അറിയിച്ചു. പൊതുജലാശയങ്ങളില്‍ ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ജില്ല ഫിഷറീസ് മേധാവിയുടെ 0497 2731081 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!