Connect with us

Breaking News

വേഗം സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമില്ല; നിര്‍ദേശത്തിന് പുല്ലുവില

Published

on

Share our post

ജനത്തിനാവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വകുപ്പുകളില്‍നിന്ന് എളുപ്പത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു വര്‍ഷമായിട്ടും നടപ്പായില്ല. വിവിധ വകുപ്പധികൃതര്‍ വ്യക്തമായ ഉത്തരവിറക്കാത്തതാണു കാരണം.പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും രേഖകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നത് ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തല്‍ നിര്‍ദേശിച്ചിരുന്നു. നോട്ടറി പബ്ലിക്കിന്റെ സാക്ഷ്യവും ഒഴിവാക്കി. അപേക്ഷാഫീസ് ഒഴിവാക്കുക, അപേക്ഷാഫോം ലളിതമാക്കുക, ഒരു സര്‍ട്ടിഫിക്കറ്റുതന്നെ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുക, സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കൂടുതല്‍ കാലാവധി നല്‍കുക തുടങ്ങി ഒട്ടേറേ ഗുണകരമായ നിര്‍ദേശങ്ങളാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ നിര്‍ദേശത്തിലുള്ളത്.

ഇതു സമയബന്ധിതമായി നടപ്പാക്കിയിരുന്നെങ്കില്‍ വില്ലേജ് ഓഫീസുകളില്‍ അനുഭവപ്പെടുന്ന തിരക്കിന് പരിഹാരമാകുമായിരുന്നു. നിലവിലുള്ള ഉത്തരവുകളില്‍ ആവശ്യമായ ഭേദഗതിവരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുംചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു നീക്കവുമുണ്ടായില്ല.ഒരു ദിവസം രണ്ടായിരം സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കേണ്ട അവസ്ഥയാണ് വില്ലേജ് ഓഫീസുകളില്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാരുടെ സംസ്ഥാന കൂട്ടായ്മയായ വോയ്സ് ഓഫ് റവന്യൂ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കി.

നടപ്പാകാത്ത നിര്‍ദേശങ്ങള്‍

സര്‍ട്ടിഫിക്കറ്റില്‍ ഏതാവശ്യത്തിനാണെന്ന് എഴുതരുത്. പല ആവശ്യത്തിന് ഉപയോഗിക്കാം

അപേക്ഷകന്റെ സത്യവാങ്മൂലം മാത്രം വാങ്ങി ചില സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റോ അഞ്ചുവര്‍ഷം കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ മതി

ജാതി സര്‍ട്ടിഫിക്കറ്റിന് പകരമായി അപേക്ഷകന്റെ വിദ്യാഭ്യാസരേഖയില്‍ ജാതി രേഖപ്പെടുത്തിയാല്‍ മതി

റെസിഡെന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം പുതിയ വൈദ്യുതി, കുടിവെള്ള, ടെലിഫോണ്‍ ബില്ലുകള്‍, കെട്ടിടനികുതി രസീത് എന്നിവയിലേതെങ്കിലും മതി

മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിനു പകരം വിദ്യാഭ്യാസരേഖകളില്‍ മതം രേഖപ്പെടുത്തിയാല്‍ മതി

വണ്‍ ഓഫ് ദ സെയിം സര്‍ട്ടിഫിക്കറ്റിന് അപേക്ഷകന്റെ സത്യവാങ്മൂലം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി

മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിനു പകരം ദമ്പതിമാരുടെ വിദ്യാഭ്യാസരേഖയില്‍ ജാതി രേഖപ്പെടുത്തുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്താല്‍ മതി


Share our post

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!