Connect with us

Breaking News

മൂന്നു പ്രതിമകളിൽ ഗാന്ധി പ്രതിമ ഒരുങ്ങി

Published

on

Share our post

പയ്യന്നൂർ: നവതി ആഘോഷിക്കാൻ ഒരുങ്ങുന്ന ശ്രീ നാരായണ ആശ്രമത്തിൽ (ശ്രീ നാരായണ വിദ്യാലയo) സ്ഥാപിക്കുന്ന മൂന്നു പ്രതിമകളിൽ ഗാന്ധിജിയുടെ വെങ്കല ശിൽപം, ശിൽപി ഉണ്ണികാനായിയുടെ ശിൽപശാലയിൽ ഒരുങ്ങി.ശ്രീ നാരായണ ഗുരുദേവ ശിഷ്യനും നവോത്ഥാന നായകനുമായ സ്വാമി ആനന്ദ തീർത്ഥ‌ർ 1931ൽ പയ്യന്നൂരിൽ സ്ഥാപിച്ചശ്രീ നാരായണ ആശ്രമത്തിൽ 1934 ൽ ഗാന്ധിജി സന്ദർശനം നടത്തിയപ്പോൾ ആശ്രമ വളപ്പിൽ നട്ട മാവിൻതൈ വളർന്ന് പന്തലിക്കുകയും പിന്നീട് ‘ഗാന്ധി മാവ്’ എന്ന പേരിൽ പ്രസിദ്ധിയാർജിക്കുകയും ചെയ്ത മാവിൽ ചുവട്ടിൽ സ്ഥാപിക്കുന്നതിനാണ് 5 അടി ഉയരമുള്ള ഗാന്ധിജിയുടെ വെങ്കല ശിൽപം ഒരുങ്ങിയത്. ഇതേ മാവിൻ ചുവട്ടിലാണ് ഗാന്ധിജിയുടെ ചിതാഭസ്മകലശം അടക്കം ചെയ്ത സ്മൃതിമണ്ഡപവും ഉള്ളത്.

ഒൻപത് പതിറ്റാണ്ട് കാലം മുൻപ് നിർമ്മിച്ച ആശ്രമ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന്, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഴയ തനിമ നിലനിർത്തി അടുത്തിടെ നവീകരിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 14ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഗാന്ധി സ്മൃതി, ഗാന്ധിജിയുടെ വെങ്കല പ്രതിമ, സ്വാമി ആനന്ദ തീർത്ഥന്റെ സമാധിമണ്ഡപവും പ്രതിമയും, ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, ചരിത്ര മുഹൂർത്തങ്ങൾ ആലേഖനം ചെയ്യുന്ന ചുമർചിത്രങ്ങൾ തുടങ്ങി 50 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികൾ നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

ഗാന്ധി മാവിൻ ചുവട്ടിൽ കരിങ്കല്ലിൽ നിർമ്മിച്ച തീർത്ഥപീഠത്തിൽ ഗാന്ധിജിയുടെ ചിതാഭസ്മo സൂക്ഷിച്ച പേടകം സുരക്ഷിതമായുo സൂക്ഷ്മമായും സന്ദർശകർക്ക് കാണാവുന്ന വിധത്തിൽ ഒരുക്കുന്ന പ്രവൃത്തിയും ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. സ്വാമി ആനന്ദതീർത്ഥന്റെ വെങ്കലശില്പവും ഉണ്ണിയുടെ പണിപ്പുരയിൽ പൂർത്തിയാകുന്നുണ്ട്. ശ്രീ നാരായണ ഗുരുദേവന്റെ ശിൽപം നിർമ്മിക്കുന്നത് ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ്.ചരിത്രസംഭവങ്ങൾക്ക് ചുമർചിത്രങ്ങളിലൂടെ ചിത്രഭാഷ്യം ഒരുക്കുന്നത്, ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 20 ലേറെ കലാകാരന്മാർ ഒത്തുചേർന്നാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി നടക്കും.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!