Connect with us

Breaking News

മാലിന്യ സംസ്‌കരണ പരിപാലനത്തിൽ സ്മാർട്ടാണ് കേളകം

Published

on

Share our post

കേളകം: മാലിന്യ സംസ്‌കരണ പരിപാലനത്തിനായുള്ള ഡിജിറ്റൽ മാനേജ്‌മെന്റ് സംവിധാനത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ച് കേളകം ഗ്രാമപഞ്ചായത്ത്. പേരാവൂർ ബ്ലോക്ക് പരിധിയിൽ സർവ്വേ പ്രവർത്തനം പൂർത്തിയാക്കുന്ന ആദ്യ പഞ്ചായത്തും ജില്ലയിലെ നാലാമത്തെ പഞ്ചായത്തുമാണ് കേളകം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകർമ്മ സേനയുടെ സഹായത്തോടെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന രീതിയെ ഡിജിറ്റലൈസ് ചെയ്തു ചിട്ടപ്പെടുത്തുന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനമായ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ആദ്യഘട്ടമാണ് കേളകത്ത് പൂർത്തിയായത്.വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആർ. കോഡ് സ്ഥാപിക്കലായിരുന്നു ആദ്യ പ്രവർത്തനം.

ഇനി ഹരിതകർമ്മ സേനാംഗം വീടുകളിലോ സ്ഥാപനത്തിലോ എത്തി ക്യൂ.ആർ. കോഡ് സ്‌കാൻ ചെയ്യുമ്പോൾ ഗൃഹനാഥനെ അല്ലെങ്കിൽ സ്ഥാപന ഉടമസ്ഥനെ സംബന്ധിച്ച വിവരങ്ങൾ ഹരിതകർമ്മ സേനാംഗത്തിന്റെ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു വരും. ശേഖരിക്കുന്ന പാഴ് വസ്തുക്കളുടെ വിവരങ്ങൾ ഹരിതകർമ്മ സേനാംഗം മൊബൈൽ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. യൂസർഫീ നൽകുമ്പോൾ ആയതിന്റെ രശീതി ബന്ധപ്പെട്ട ഗൃഹനാഥന്റെ അല്ലെങ്കിൽ സ്ഥാപന ഉടമയുടെ മൊബൈലിൽ പ്രത്യക്ഷപ്പെടും.ഒട്ടനവധി സൗകര്യങ്ങളും ഗുണവും ഉള്ള സംവിധാനമാണ് ഹരിതമിത്രം ആപ്പ്. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ 33 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.കേളകത്ത് മികച്ച രീതിയിൽ ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ചത് ഹരിത കർമ്മ സേനാംഗങ്ങളാണ്.

ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിഷാദ് മണത്തണ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ആർ.സുനിൽ, വി.ഇ.ഒ പ്രിൻസ്, കെൽട്രോൺ പ്രൊജക്ട് കോർഡിനേറ്റർ അബിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ മിനി എം.സി.എഫ്എല്ലാ വാർഡുകളിലും പാഴ്‌വസ്തുക്കൾ ശേഖരിച്ചുവയ്ക്കാൻ മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ പാഴ്‌വസ്തുക്കളും ശേഖരിച്ചു തരംതിരിച്ചു മാറ്റുന്നതിനായി എം.സി.എഫ് നിർമ്മിക്കുന്നതിനു വേണ്ടി 52 സെന്റ് സ്ഥലം പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്. ഇവിടെ ആധുനിക രീതിയിലുള്ള എം.സി.എഫ് നിർമ്മിക്കാൻ 16 ലക്ഷം രൂപയും നീക്കിവെച്ചു. ഇതിന്റെ നിർമ്മാണം അധികം വൈകാതെ ആരംഭിക്കും.കഴിഞ്ഞ ആറു മാസം തുടർച്ചയായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കയറി പാഴ്‌വസ്തു ശേഖരണം ഹരിതകർമ്മ സേന വഴി നടത്താൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. മാലിന്യമുക്ത കേളകം എന്നതാണ് ലക്ഷ്യം.സി.ടി. അനീഷ്,​ പ്രസിഡന്റ്
കേളകം ഗ്രാമ പഞ്ചായത്ത്‌


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!