Connect with us

Breaking News

കൊച്ചിക്കടുത്ത്‌ കടലിൽ 1400 കോടിയുടെ ഹെറോയിനുമായി വിദേശികൾ പിടിയിൽ

Published

on

Share our post

കൊച്ചി: കൊച്ചി തീരത്തിനടുത്ത്‌ 1400 കോടി രൂപയുടെ ഹെറോയിനുമായി ബോട്ട്‌ പിടികൂടി. നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന്‌ നടത്തിയ പരിശോധനയിലാണ് തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ ബോട്ട്‌ പിടിച്ചത്‌. ബോട്ടിലുണ്ടായിരുന്ന ആറുപേരെ കസ്റ്റഡിയിലെടുത്തു. നാലുപേർ ഇറാനികളും ഒരാൾ പാകിസ്ഥാനിയുമാണ്‌. ഒരാളുടെ സ്വദേശം വ്യക്തമല്ല. ഇവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക്‌ കൈമാറി. ഇവർ സഞ്ചരിച്ച ബോട്ടും നാവികസേന കസ്റ്റഡിയിലെടുത്തു.

ഇറാനിൽ രജിസ്റ്റർ ചെയ്തതാണ്‌ ബോട്ട്‌. പുലർച്ചെ പിടിച്ചെടുത്ത ബോട്ട്‌ വ്യാഴം രാവിലെ എട്ടരയോടെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരുകിലോയുടെ പാക്കറ്റുകളായാണ്‌ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഇരുനൂറിലധികം പാക്കറ്റുകൾ പിടിച്ചെടുത്തെന്നാണ് വിവരം. പല വില നിലവാരത്തിൽ ഇറക്കുമതി ചെയ്യുന്ന ലഹരിമരുന്നാണ് ഇവരിൽനിന്ന്‌ പിടിച്ചെടുത്തത്. കൃത്യമായ വില നിർണയത്തിനായി ഹെറോയിൻ രാസപരിശോധനയ്ക്ക് അയച്ചു.

കസ്റ്റഡിയിലെടുത്ത ആറുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ കൈയിൽ യാത്രാരേഖകളില്ലെന്നാണ്‌ വിവരം. ശ്രീലങ്കയിൽനിന്ന്‌ അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലേക്ക്‌ ലഹരിമരുന്ന്‌ കടൽവഴി കടത്തുന്നതായാണ്‌ സൂചന. രാജ്യത്ത്‌ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണിതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ അന്വേഷണത്തിന്‌ എൻസിബിയുടെ ഉന്നത ഉദ്യോഗസ്ഥർ അടുത്തദിവസം കൊച്ചിയിലെത്തും.


Share our post

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!