Breaking News
ഇടനിലക്കാര്‍ ഇല്ലാതെയും കയ്യിലെത്തും ലഹരി
കണ്ണൂർ: ഇടനിലക്കാരെ ഒഴിവാക്കി, ഇന്ത്യയിലെ മഹാനഗരങ്ങളിൽ നിന്ന് ഉപയോക്താക്കൾക്കു നേരിട്ട് ലഹരിമരുന്നെത്തിക്കുന്നതായി എക്സൈസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇടനിലക്കാർ കുറയുന്നതോടെ, ലഹരിക്കടത്തിന്റെ വിവരം ലഭിക്കാതെ നിസഹായരാവുകയാണ് അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ. ലഹരിമരുന്നിന്റെ പണമിടപാടുകൾ പൂർണമായി തന്നെ ഓൺലൈനായതും ഉദ്യോഗസ്ഥർക്കു തലവേദനയാണ്. ലഹരിക്കടത്തും ഉപയോഗവും വ്യാപകമാവുമ്പോൾ എവിടെച്ചെന്ന് അന്വേഷിക്കുമെന്ന ആശയക്കുഴപ്പത്തിലാണവർ. വിവരങ്ങൾ കൈമാറാൻ വാട്സാപ്പും ടെലിഗ്രാമുമൊക്കെ ഉപയോഗിക്കുന്ന കാലം കഴിഞ്ഞുവെന്നും മറ്റു ചില ആപ്പുകളാണിപ്പോൾ ലഹരിക്കടത്തു സംഘങ്ങൾ ഉപയോഗിക്കുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നു ഹെറോയിൻ, ബ്രൗൺഷുഗർ എന്നിവയും ആന്ധ്രയിൽ നിന്നു കഞ്ചാവുമെത്തുമ്പോൾ, എംഡിഎംഎ പ്രധാനമായും എത്തുന്നതു ബെംഗളൂരുവിൽ നിന്നാണെന്നും എക്സൈസ് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് എംഡിഎംഎ ട്രെയിനിൽ വ്യാപകമായി കടത്തുന്നുണ്ട്. പരിശോധന കുറവാണെന്നതാണ് ട്രെയിനിനെ ആശ്രയിക്കാൻ പ്രധാന കാരണം.കേരളം കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നു വിതരണം ചെയ്യുന്ന, മലയാളികളടക്കമുള്ള സംഘം ബെംഗളൂരുവിലാണു തമ്പടിച്ചിരിക്കുന്നതെന്നും എക്സൈസ് ഇന്റലിജൻസിനു വിവരമുണ്ട്.
ഇവരിൽ പലരെ പറ്റിയും എക്സൈസിനു സൂചനകളുണ്ട്. പക്ഷേ, കേസിൽ പ്രതികളല്ലാത്തതിനാൽ ബെംഗളൂരുവിലെത്തി പിടികൂടാൻ കഴിയില്ല. മലബാർ ജില്ലകളിൽ എംഡിഎംഎ അടക്കമുള്ള മാരകമായ രാസലഹരിമരുന്നുകൾ വിതരണം ചെയ്തിരുന്ന കണ്ണൂരിലെ നിസാം അബ്ദുൽ ഗഫൂറിന്റെ സംഘം വീണ്ടും സജീവമായതായി സൂചന. 1.950 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ നിസാമും സ്ത്രീകളടക്കം മറ്റ് 10 പേരും റിമാൻഡിലാണ്. ബെംഗളൂരുവിൽ നിന്ന് ഇതേ സംഘത്തിന് എംഡിഎംഎ ലഭിക്കുന്നതായാണു പൊലീസിനു ലഭിക്കുന്ന വിവരം. ജയിലിൽ നിന്ന് നിസാം സംഘത്തെ നിയന്ത്രിക്കുന്നതായും സംശയമുണ്ട്.കണ്ണൂർ∙ ലഹരിമരുന്ന് അന്വേഷണ ഏജൻസികൾ പിടികൂടുമ്പോഴെല്ലാം വിപണിയിൽ സംഘങ്ങൾ കൃത്രിമമായി വില കൂട്ടുന്നുണ്ടെന്ന് എക്സൈസ്. ലഹരിമരുന്നു പിടികൂടിയതിന്റെ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ്, ഉപയോക്താക്കളെ പറ്റിക്കുന്നത്.
കണ്ണൂർ ജില്ലയിൽ ലഹരിമരുന്നു കേസുകളിലും പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവിലും വൻ വർധന. എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിമരുന്നുകൾ വൻ തോതിൽ ജില്ലയിൽ എത്തുന്നതായി, പൊലീസ്, എക്സൈസ് എന്നീ ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.521 കേസുകളിലായി 587 പ്രതികളാണ് 2021 ജനുവരി മുതൽ ഡിസംബർ വരെ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലായതെങ്കിൽ ഇക്കൊല്ലം സെപ്റ്റംബർ 30 വരെ മാത്രം 1676 കേസുകളിലായി 1792 പേർ അറസ്റ്റിലായിക്കഴിഞ്ഞു.
മൂന്നു മടങ്ങിലേറെ വർധനവാണുണ്ടായിരിക്കുന്നത്. പിടികൂടിയ ലഹരിവസ്തുക്കളുടെ അളവിലും ഈ വർധന പ്രകടമാണ്. 2021ൽ പിടിച്ചെടുത്ത, മാരകമായ രാസലഹരിമരുന്നായ എംഡിഎംഎയുടെ (മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ) അളവ് 189.912 ഗ്രാമാണെങ്കിൽ ഇക്കൊല്ലം 9 മാസത്തിനിടെ പിടിച്ചെടുത്തത് 2.217 കിലോഗ്രാം ആണ്. വർധന 12 മടങ്ങിലേറെ! ഇക്കൊല്ലം എക്സൈസ് പിടിച്ചെടുത്ത മാരക ലഹരിമരുന്നുകളിൽ 1.828 കിലോഗ്രാം മെതാംഫിറ്റമിനുമുണ്ടെന്നതു ലഹരിമരുന്നു വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിൽ താരതമ്യേനെ കുറവുണ്ട്. 2021ൽ 342.599 കിലോഗ്രാം പിടിച്ചെടുത്തപ്പോൾ, ഇക്കൊല്ലം ഇത് 134.27 കിലോഗ്രാമാണ്.
കണ്ണൂർ ജില്ലയിലെ ലഹരിമരുന്ന് കേസുകൾ 2021
കണ്ണൂർ സിറ്റി പൊലീസ് ജില്ല കേസുകൾ 93,അറസ്റ്റ് 127
എംഡിഎംഎ 21.292 ഗ്രാം
കഞ്ചാവ് 43.280 കിലോഗ്രാം
ഹഷീഷ് ഓയിൽ 55.147 ഗ്രാം
കഞ്ചാവ് ബീഡി 70 എണ്ണം
കേസുകൾ 45 അറസ്റ്റ് 66
എംഡിഎംഎ 5.85 ഗ്രാം
കഞ്ചാവ് 7.429 കിലോഗ്രാം
കഞ്ചാവ് ബീഡി 39 എണ്ണം
എക്സൈസ് കേസുകൾ 383.അറസ്റ്റ് 394
എംഡിഎംഎ 162.77 ഗ്രാം
ഹഷീഷ് ഓയിൽ 459.37 ഗ്രാം
കഞ്ചാവ് 291.89 കിലോഗ്രാം
കഞ്ചാവ് ചെടി 87 എണ്ണം
എൽഎസ്ഡി 0.697 ഗ്രാം
ഗുളികകൾ – 279.6 ഗ്രാം
കേസുകൾ 873,അറസ്റ്റ് 948
എംഡിഎംഎ 2.109 കിലോഗ്രാം
കഞ്ചാവ് 68.023 കിലോഗ്രാം
ഹഷീഷ് ഓയിൽ 120.76 ഗ്രാം
ഹഷീഷ് 4.01 ഗ്രാം
കഞ്ചാവ് ബീഡി 510 എണ്ണം
എൽഎസ്ഡി സ്റ്റാംപ് 227 എണ്ണം
ഗുളികകൾ 78
പൊലീസ് കേസുകൾ 438,അറസ്റ്റ് 472
എംഡിഎംഎ 63.193 ഗ്രാം
ബ്രൗൺ ഷുഗർ 15.7 ഗ്രാം
കഞ്ചാവ് 2.097 കിലോഗ്രാം
ഹഷീഷ് 6 ഗ്രാം
ഹഷീഷ് ഓയിൽ 9.54 ഗ്രാം
കഞ്ചാവ് ബീഡി 328 എണ്ണം
കേസുകൾ 365,അറസ്റ്റ് 372
എംഡിഎംഎ 45.173 ഗ്രാം
ഹെറോയിൻ 10 ഗ്രാം
ബ്രൗൺഷുഗർ 0.368 ഗ്രാം
മെതാംഫിറ്റമിൻ 1.828 കിലോഗ്രാം
ചരസ് 36 ഗ്രാം
കഞ്ചാവ് 64.15 കിലോഗ്രാം
ഹഷീഷ് ഓയിൽ 1.006 കിലോഗ്രാം
കഞ്ചാവ് ചെടി 10 എണ്ണം
എൽഎസ്ഡി 1.794 ഗ്രാം
Breaking News
പി.സി ജോർജ് ജയിലിലേക്ക്

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്