ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
‘രസന’ഒരുക്കും, മനം നിറയും

തൃശൂർ :ഇഷ്ടമില്ലാത്ത ഭക്ഷണത്തോട് മുഖം തിരിച്ചിരിക്കേണ്ട, ആരോഗ്യരീതിക്കനുസരിച്ച് ആഗ്രഹിക്കുന്ന പോഷകാഹാരങ്ങൾ ക്ലാസ് മുറികൾ തേടിവരും. ഇലവർഗങ്ങൾ ചേർത്തുണ്ടാക്കിയ ദോശ, ഇഡ്ഡലി, റോസ്‌റ്റ്, മല്ലിയിലയും പുതിനയിലയും ചേർത്തരച്ച ചമ്മന്തി, പപ്പായ, കാരറ്റ്, ബീറ്റ്‌റൂട്ട്, കോവയ്‌ക്ക തുടങ്ങിയവയുടെ കറിക്കൂട്ടുമായി സ്വാദിഷ്‌ഠമായ ഊണ്, പാൽ തുടങ്ങി താൽപ്പര്യമുണ്ടാക്കുന്ന വൈവിധ്യ ഭക്ഷണങ്ങളാണ് ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികൾക്കായി ‘രസന’ ഒരുക്കുന്നത്. ഓരോ കുട്ടിയുടെയും ശാരീരികാവസ്ഥ മനസ്സിലാക്കി രസനയുടെ രസക്കൂട്ടുകൾ ചൂടോടെയെത്തിക്കും.
സാമൂഹ്യനീതി വകുപ്പിനു കീഴിലെ ഇരിങ്ങാലക്കുട നിപ്‌മറി(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ)ലാണ് കേരളത്തിലാദ്യമായി, പ്രത്യേക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കായി ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ഭക്ഷണ പരിപാടി നടപ്പാക്കുന്നത്. ശാരീരിക–- ആരോഗ്യ കാരണങ്ങളാൽ മാറ്റി നിർത്തപ്പെടാതെ സമപ്രായക്കാർക്കൊപ്പമിരുന്ന് ഭക്ഷണം ആസ്വദിക്കാൻ കഴിയുന്നതോടെ കുട്ടികളുടെ മനസ്സും നിറയും. നിപ്‌മറിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ് വിഭാഗമാണ് അത്യാധുനിക സൗകര്യങ്ങളോടെ 1100 ചതുരശ്ര അടി വിസ്തീർണത്തിലാണ് രസന സ്ഥാപിച്ചിരിക്കുന്നത്.
കേരള സാമൂഹിക സുരക്ഷാ മിഷന്റെ 45 ലക്ഷം രൂപ ധനസഹായം പ്രയോജനപ്പെടുത്തി എഫ്എസ്എസ്എഐ ഭക്ഷ്യ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചതെന്ന് നിപ്‌മർ എക്‌സിക്യുട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു. ഓട്ടിസം, സെറിബ്രൽ പാൾസി, ഐഡിഡി സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്കായാണ് രസന ആഹാരമൊരുക്കുക. വിദഗ്‌ധ ഡയറ്റീഷന്റെ പരിശോധനകൾക്കുശേഷം കുട്ടികളുടെ അലർജികൾ, അസഹിഷ്ണുത എന്നിവകൂടി കണക്കിലെടുത്താകും ഭക്ഷണക്രമം നിശ്ചയിക്കുന്നത്. ആധുനിക അടുക്കളയുടെയും പ്രത്യേക ഭക്ഷണ പരിപാടിയുടെയും ഉദ്ഘാടനം ലോക സെറിബ്രൽ പാൾസിദിനമായ വ്യാഴാഴ്‌ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്