Breaking News
സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ കാർഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ റേഷൻ അനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തി. നിലവിലെ റേഷൻ കാർഡുകളെല്ലാം ആധാറുമായി ലിങ്ക് ചെയ്തതോടെയാണ് ഇത്രയുംപേർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് വ്യക്തമായത്. ഇവർക്ക് അർഹിക്കുന്ന റേഷൻ വിഹിതം അധികമായി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം രേഖാമൂലം കേന്ദ്രസർക്കാരിന് ഉടൻ കത്തയക്കും. നിലവിൽ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളിൽ ഉൾപ്പെട്ട 1,52,999,12 പേർക്കാണ് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായശേഷം ആകെ ഗുണഭോക്താക്കളിൽ 43 ശതമാനം പേർക്കാണ് കേന്ദ്രസർക്കാർ മുൻഗണനാ ആനൂകൂല്യം നൽകിയത്. ഇത് അപര്യാപ്തമാണെന്നാണ് സംസ്ഥാനത്തിന്റെ പക്ഷം. ഇപ്പോൾ കേന്ദ്രം നിജപ്പെടുത്തിയ ഗുണഭോക്താക്കളുടെ ശതമാന കണക്കിൽ തന്നെ കേരളത്തിൽ നിന്നും 7.31ലക്ഷം പേർ കൂടി മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവരായി മാറും. 2011ലെ ജനസംഖ്യ അനുസരിച്ചാണ് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചത്. അന്ന് റേഷൻ ഗുണഭോക്താക്കളുടെ ആകെ എണ്ണം 3.39 കോടിയായിരുന്നു. ഇന്നത് 3.56 കോടിയായി മാറി.
വർദ്ധിച്ച ഗുണഭോക്താക്കളുടെ 43 ശതമാനമാണ് 6.88 ലക്ഷംഅധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം. പ്രഖ്യാപനം വൈകാതെയുണ്ടാകും. മറ്റ് സംസ്ഥാനങ്ങളെ ആപേക്ഷിച്ച് മന്ദഗതിയിലാണ് ആധാർ ലിങ്ക്ഡ് പ്രക്രിയ മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.കാർഡ് ഒന്നിന് 30 കിലോ അരി, നാല് കിലോ ഗോതമ്പ് സൗജന്യം, കേന്ദ്രപദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കിലോ അരി സൗജന്യം.ഓരോ അംഗത്തിനും നാല് കിലോ അരി, ഒരുകിലോ ഗോതമ്പ് രണ്ട് രൂപ നിരക്കിൽ. കേന്ദ്രപദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കിലോ അരി സൗജന്യം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു