Connect with us

Breaking News

എ.ബി.സി: കുടുംബശ്രീയെ അനുവദിക്കണം –മന്ത്രി എം ബി രാജേഷ്‌

Published

on

Share our post

കണ്ണൂർ∙ അനിമൽ ബെർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കുന്നതു തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളർത്തു നായ്ക്കൾക്ക് റജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. നായ്ക്കളെയും ഉടമയെയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കും. വളർത്തുനായ്ക്കളെ ഉപേക്ഷിക്കാൻ അനുവദിക്കില്ല. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ വേണം. വാക്സിനേഷനും എബിസിയുമാണ് അതിനുള്ള മാർഗം. അതിനു മൃഗസ്നേഹികളുടെ പിന്തുണ വേണം. തെരുവുനായ്ക്കളെയും വളർത്തുനായ്ക്കളെയും കൊന്നൊടുക്കുന്നവരെ കർശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. അവർക്കു പ്രത്യേക അജൻഡയുണ്ട്. സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനാണ് അവർ ശ്രമിക്കുന്നത്.

തെരുവു നായ്ക്കളുടെ വംശവർധന തടയുക, വാക്സിനേഷൻ തുടരുക, ഷെൽട്ടർ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണു തെരുവുനായശല്യം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ. ഷെൽട്ടറിനെതിരെ പലയിടങ്ങളിലും പ്രതിഷേധമുയരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.

കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.പി.ശോഭ, വി.കെ.സുരേഷ് ബാബു, കെ.കെ.രത്നകുമാരി, ടി.സരള, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദീൻ, പഞ്ചായത്ത് അംഗം രാജി രവീന്ദ്രൻ, മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയറക്ടർ ഡോ.ബി അജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഇ.എൻ.സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.ഊരത്തൂരിലെ പുതിയ കേന്ദ്രത്തിൽ നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ആരംഭിച്ചു. ഇപ്പോൾ മൃഗസ്നേഹികളുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിൽ നിന്നുള്ള നായ്ക്കളെയാണു ശസ്ത്രക്രിയയ്ക്കായി പിടിക്കുന്നത്. ഇവയെ രണ്ടു ദിവസത്തേക്ക് ക്വാറന്റീൻ ചെയ്യും.

കനൈൻ ഡിസ്റ്റെംബർ പോലുള്ള പകർച്ചവ്യാധികളുണ്ടോയെന്നു നിരീക്ഷിക്കുന്നതിനാണിത്. നിലവിൽ പരിശീലനം ലഭിച്ച 5 ഡോക്ടർമാരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാകുന്നുണ്ട്. കൂടുതൽ ഡോക്ടർമാർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശീലനം നൽകും.100 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ കേന്ദ്രത്തിലുണ്ട്. ഒരേ സമയം 2 ശസ്ത്രക്രിയ നടത്താനാകും. പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമട്രി, എബിസി ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നീ സൗകര്യങ്ങളുണ്ട്. അതിരാവിലെയും വൈകിട്ടുമാണ് നായ്ക്കളെ പിടികൂടുക. ശസ്ത്രക്രിയയ്ക്കു ശേഷം ആൺ നായ്ക്കളെ 3 ദിവസവും പെൺനായ്ക്കളെ 5 ദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കും. ഇവയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിൽ ലഭ്യമാക്കും.  കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ആക്‌ഷൻ പ്ലാൻ പാലിച്ചാണ് പ്രവർത്തനങ്ങൾ. പേവിഷ പ്രതിരോധ വാക്സിനേഷൻ കൂടി നൽകിയാണ് നായ്ക്കളെ വിട്ടയയ്ക്കുക.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!