Breaking News
നെല്ലെടുപ്പിനു സ്ഥിരം സംവിധാനം; ആ ഉറപ്പും പതിരായി
പാലക്കാട് : നെല്ലെടുപ്പിന് ഓരോ സീസണിലും ചർച്ചയും നടപടികളും എന്നതിനു പകരം സ്ഥിരം സംവിധാനമെന്ന സർക്കാർ ഉറപ്പും സ്തംഭനത്തിൽ. 2021 ഓഗസ്റ്റ് 26നു പാലക്കാട്ടു നടന്ന നെല്ലു സംഭരണ ആലോചന യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ ഈ ഉറപ്പ് ആവർത്തിച്ചിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ സ്ഥിരം സംവിധാനം പോയിട്ട് ഇതുവരെ നെല്ലു സംഭരണം പോലും ആരംഭിച്ചിട്ടില്ല. കൊയ്ത്തു യന്ത്രത്തിന്റെ ലഭ്യത, വാടക, ചുമട്ടുകൂലി, നെല്ലെടുപ്പിനുള്ള ചാക്ക് തുടങ്ങി വിവിധ വിഷയങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്. ഓരോ സീസണിലും ഒന്നാം വിള നെല്ലു സംഭരണത്തിന്റെ തുടക്കം അനിശ്ചിതത്വത്തിലാകുന്നതു പതിവാണ്. ഇത് ഒഴിവാക്കാൻ മൂന്നോ, നാലോ വർഷത്തേക്കെങ്കിലും സ്ഥിരം സംവിധാനമെന്ന ആവശ്യം കൃഷിക്കാർ നിരന്തരം ഉന്നയിക്കുന്നുണ്ട്.
എന്നാൽ, കൊയ്ത്ത് ആരംഭിച്ചു നെല്ലെടുത്തു തുടങ്ങേണ്ട സമയത്തു മാത്രമാണു സർക്കാരും സപ്ലൈകോയും ഇതേക്കുറിച്ചു ചർച്ച നടത്തുക. സ്വന്തം കാര്യങ്ങൾ ഉന്നയിച്ചു മില്ലുകാരും രംഗത്തെത്തുന്നതോടെ ചർച്ചയും തുടർ ചർച്ചയുമായി ഒരു മാസമെങ്കിലും കഴിഞ്ഞേ നെല്ലെടുപ്പിൽ ധാരണയിലെത്തൂ. അപ്പോഴേക്കു കൊയ്ത്തു പൂർത്തിയാക്കുന്ന കർഷകർ കിട്ടിയ വിലയ്ക്കു നെല്ലു പുറത്തു വിറ്റഴിക്കേണ്ടിവരും. ഇത് ഒത്തുകളിയാണെന്നും ആരോപണമുണ്ട്. പലയിടത്തും കൊയ്ത്ത് പുരോഗമിക്കുമ്പോഴും നെല്ലെടുപ്പ് തുടങ്ങാത്തതിൽ കർഷക രോഷം ശക്തമാണ്. ഇതിനിടെ, ജില്ലയിൽ നിന്നു മന്ത്രിതലത്തിലടക്കം സപ്ലൈകോയിൽ നിന്നു വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നെല്ലെടുപ്പ് ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികൾ കത്തു നൽകി. മന്ത്രിതല ചർതച്ചകളും പുരോഗമിക്കുന്നുണ്ട്. മില്ലുകാർ നിലപാടിൽ ഉറച്ചു നിന്നാൽ സർക്കാർ കടുത്ത നിലപാടിലേക്കും ബദർ മാർഗങ്ങളിലേക്കും നീങ്ങും.
നെല്ലെടുക്കാൻ പാഡികോ സഹകരണ മില്ലുകൂടി താൽപര്യം അറിയിച്ചു. ഇതോടെ 2 മില്ലുകാർ സപ്ലൈകോയുമായി ധാരണയിലെത്തി. രണ്ടോ, മൂന്നോ മില്ലുകാർ കൂടി കരാർ ഒപ്പിടുമെന്ന് അറിയിച്ചിട്ടുണ്ട്. മില്ലുകാരുമായി ധാരണയിലെത്തി അടുത്ത ആഴ്ചയോടെയെങ്കിലും നെല്ലെടുക്കാനാകുമെന്നാണു പ്രതീക്ഷ.ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ലു സംഭരണം നീളുന്നതിൽ പ്രതിഷേധിച്ച് 11നു രാവിലെ 10നു മന്ത്രി എം.ബി.രാജേഷിന്റെ വസതിയിലേക്കു മാർച്ച് നടത്തുമെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ കമ്മിറ്റി അറിയിച്ചു. സർക്കാരും മില്ലുകാരും തമ്മിലുള്ള കളികളിൽ വലയുന്നതു കൃഷിക്കാരാണെന്നും മഴ തുടങ്ങിയതോടെ, കൊയ്തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു കർഷകരെന്നും യോഗം അറിയിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഹരിദാസ് കല്ലടിക്കോട് അധ്യക്ഷനായി. ജോർജ് സിറിയക്, സിറാജ് കൊടുവായൂർ, സജീഷ് കുത്തനൂർ, കെ.ആർ.ഹിമേഷ്, ബാലചന്ദ്രൻ പോത്തൻകാട് എന്നിവർ പ്രസംഗിച്ചു.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു