Connect with us

Breaking News

ഇന്ത്യയിൽ മാധ്യമപ്രവർത്തനം തോക്കിനും കൽത്തുറുങ്കിനും ഇടയിൽ -മന്ത്രി എം.ബി. രാജേഷ്

Published

on

Share our post

കോഴിക്കോട്: ഇന്ത്യയിൽ മാധ്യമപ്രവർത്തനം തോക്കിനും കൽത്തുറുങ്കിനും ഇടയിലാ​ണെന്ന് എക്സൈസ്- തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. മാധ്യമം ജേണലിസ്റ്റ് യൂനിയൻ ഏർപ്പെടുത്തിയ എൻ. രാജേഷ് സ്മാരക അവാർഡ് അന്വേഷണാത്മക മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ജോസി ജോസഫിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് നിർഭയ മാധ്യമപ്രവർത്തനം നടത്തുന്നവർ ഒന്നുകിൽ സുബൈറിനെ പോലെ ജയിലിലോ ഗൗരി ല​ങ്കേഷിനെ പോലെ തോക്കിൻ മുനയിലോ അതുമല്ലെങ്കിൽ ​ജോലി നഷ്ടപ്പെടുന്നതിലോ കലാശിക്കും. ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ അടക്കം സ്വീകരിക്കുന്ന രീതി ദേശീയ സംഭവവികാസങ്ങൾ അധികം തൊടാതിരിക്കുക, എന്തിനാ തൊട്ട് കൈപൊള്ളുന്നത് എന്നതാണ്. ആരെയും പിണക്കാതെ, അലോസരമുണ്ടാക്കാതെ വാർത്ത നൽകുന്ന ഇവർ ജനാധിപത്യവാദികളാണ് എന്ന് തെളിയിക്കാൻ കേരളത്തിലെ കാര്യങ്ങളിൽ ഉറഞ്ഞുതുള്ളുകയും ചെയ്യുന്നു. ഒരർഥത്തിൽ ഇത് കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തി​ന്റെ ​തെളിവ് കൂടിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ഭരണകൂടത്തെ കോർപറേറ്റ് മനുവാദി ഹിന്ദുത്വ സഖ്യമാണ് നയിക്കുന്നത്. ഇവരുടെ കീഴിലാണ് മാധ്യമങ്ങളും. ജനാധിപത്യത്തിന്റെ കാവൽ നായ എന്ന പദവി മാധ്യമങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. കേരളത്തിലെ മാധ്യമങ്ങളും ഏതാണ്ട് ഈ വഴിയിൽ തന്നെയാണ്. അടുത്ത കാലത്ത് ഒരാവശ്യത്തിന് 70 ദിവസത്തെ പ്രധാന പത്രങ്ങളുടെ മുഖപ്രസംഗങ്ങളും ചാനലുകളിലെ പ്രൈംടൈം ചർച്ചകളും വിശകലനം ചെയ്തു. ഇക്കാലയളവിൽ ദേശീയ വിഷയത്തിൽ അഞ്ചോ ആറോ മുഖപ്രസംഗങ്ങളും പ്രൈം ടൈം ചാനൽ ചർച്ചകളും മാത്രമാണ് ​വന്നത്. നിയമസഭയിൽ 10 മിനിട്ടുകൊണ്ട് പരിഹരിച്ച മാധ്യമപാസ് വിഷയത്തിൽ രണ്ടു തവണയാണ് ചില മാധ്യമങ്ങൾ എഡിറ്റോറിയൽ എഴുതിയത്. എന്നാൽ, ഈ മാധ്യമങ്ങൾ മിക്കതും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എഡിറ്റോറിയൽ എഴുതിയില്ല. കുതിരക്കച്ചവടം, കൂട്ടക്കാൽമാറ്റം എന്നീവാക്കുകൾക്ക് പകരം ഓപറോഷൻ ലോട്ടസ്, ഓപറേഷൻ മിഡ്നൈറ്റ് തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കുന്നത് -എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.

മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. പുരസ്കാര സമിതി കൺവീനർ സുൽഹഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കാരവൻ മാഗസിൻ ഓഡിയൻസ് ഡെവലപ്പ്മെന്റ് എഡിറ്റർ ലീന ഗീത രഘുനാഥ് ‘സമകാലിക ഇന്ത്യയിലെ മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തി. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി.എഡിറ്റർ വി.എം ഇബ്രാഹിം, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, മാധ്യമം എംപ്ലോയീസ് യൂനിയൻ പ്രസിഡന്റ് ടി.എം. അബ്ദുൽ ഹമീദ്, ഇന്ത്യൻ യൂത്ത് അസോസിയേഷൻ മുൻ പ്രസിഡന്റ് ടി. ഹേമപാലൻ എന്നിവർ സംസാരിച്ചു. എൻ. രാജേഷ് അനുസ്മരണം കെ.എ. സൈഫുദ്ദീൻ നിർവഹിച്ചു. മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ സെക്രട്ടറി ടി. നിഷാദ് സ്വാഗതവും ട്രഷറർ എ. അഫ്സൽ നന്ദിയും പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!