Breaking News
ഇന്ത്യയിൽ സ്വർണത്തിന് വൻതോതിൽ വില വർദ്ധിച്ചേക്കും, വിപണിയിൽ പ്രകമ്പനമുണ്ടാകുമെന്ന് വിദഗ്‌ദ്ധർ

ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കുറച്ച് ബാങ്കുകൾ. രാജ്യത്ത് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐ.സി.ബി.സി സ്‌റ്റാൻഡേർഡ് ബാങ്ക്, ജെ.പി മോർഗൻ, സ്‌റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് പെട്ടെന്നുള്ള നീക്കം നടത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്ക് പകരം ചൈന, തുർക്കി എന്നിവിടങ്ങളിൽ തങ്ങളുടെ ഷിപ്പ്‌മെന്റ് ഇറക്കാനാണ് ഇവരുടെ നീക്കം. ഇരു രാജ്യങ്ങളിലും ഉടൻ വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽ കണ്ടുകൊണ്ടാണ് നടപടി എന്നാണ് സൂചന.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയ്‌ക്ക് ഇത് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. സ്വർണം ലഭ്യത കുറയുന്നതോടെ കൂടുതൽ തുക നൽകി സ്വർണം സംഭരിക്കുന്നതിന് വിൽപനക്കാർ നിർബന്ധിതരാകും. ഇത് വിപണിയിൽ വലിയ രീതിയിയിൽ പ്രകമ്പനമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത്.കഴിഞ്ഞ വർഷം ഈസമയം ടൺ കണക്കിന് സ്വർണം സൂക്ഷിച്ചിരുന്ന ഗോൾഡ് വോൾട്ട് കമ്പനികളിൽ പലരുടെയും കൈവശം ഇപ്പോൾ കിലോക്കണക്കിന് എന്ന തരത്തിൽ മാത്രമാണ് നിക്ഷേപമുള്ളത്.
സെപ്‌തംബറിൽ ഇന്ത്യയുടെ സ്വർണം ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 30% കുറഞ്ഞ് 68 ടണ്ണായി. തുർക്കിയുടെ സ്വർണം ഇറക്കുമതി 543% ഉയർന്നു. ഹോങ്കോംഗ് വഴിയുള്ള ചൈനയുടെ സ്വർണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി നിൽക്കുകയാണ്.ദസറ, ദീപാവലി, ദന്തേരാസ് എന്നിവയാണ് ഈ ഒക്‌ടോബറിൽ ഇന്ത്യയിലെ പ്രധാന ഉത്സവകാലങ്ങൾ. അതുകഴിഞ്ഞാൽ വിവാഹ സീസൺ അരംഭിക്കും. വിപണയിൽ സ്വർണത്തിന് ഏറ്റവും ഡിമാന്റ് ഏറുന്ന ഈ സമയത്ത് അതിന്റെ ദൗർലഭ്യം എത്രകണ്ടാകും ജനങ്ങളെ ബാധിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്