Breaking News
പേരാവൂർ ടൗൺ കേന്ദ്രീകരിച്ച് സമഗ്ര വികസനത്തിന് വഴിയൊരുങ്ങി

പേരാവൂർ: ടൗൺ കേന്ദ്രീകരിച്ച് വികസനപ്രവൃത്തികൾ നടപ്പിലാക്കുന്നതിന് പഞ്ചായത്ത് വാങ്ങിയ ഭൂമിതരം മാറ്റാൻ കൃഷിവകുപ്പിന്റെ അനുമതി.ഇതോടെ ടൗണിനു സമീപം വാങ്ങിയ 2.63 ഏക്കർ ഭൂമിയിൽ വിജ്ഞാന കേന്ദ്രം,ഇൻഡോർ സ്റ്റേഡിയം,ലൈബ്രറി,പാർക്ക്,നീന്തൽക്കുളം,കൺവെൻഷൻ സെന്റർ എന്നിവ സ്ഥാപിക്കാനുള്ള തടസങ്ങൾ നീങ്ങി.തരം മാറ്റുന്നതിന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നല്കിയ അപേക്ഷയിന്മേൽ സബ് കളക്ടർ അന്വേഷണം നടത്തി കൃഷി വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.
ഇത്രയും സംവിധാനങ്ങൾ ടൗൺ കേന്ദ്രീകരിച്ച് വരുന്നതോടെ പേരാവൂർ ടൗണിൽ വലിയ വികസനമുണ്ടാവും.വിജ്ഞാന കേന്ദ്രത്തിന് ഡോ.വി.ശിവദാസൻ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് ഇതിനകം അരക്കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.ഇതിനു പുറമെ വിവിധ ഏജൻസികളൂടെ ഫണ്ടു കൂടി ലഭിക്കുന്നതോടെ പേരാവൂരിൽ സമഗ്ര വികസനത്തിന് തുടക്കമാവും.
കുട്ടികളുടെയും മുതിർന്നവരുടെയും പാർക്കുകൾ,പരിശീലന സംവിധാനത്തോടെയുള്ള നീന്തൽക്കുളം,പൊതുപരിപാടികളും മറ്റും നടത്തുന്നതിന് കൺവെൻഷൻ സെന്റർ,വിവിധ കായിക മത്സരങ്ങൾനടത്താനനുയോജ്യമാകും വിധമുള്ള ഇൻഡോർ സ്റ്റേഡിയം,ലൈബ്രറി എന്നിവയാണ് തുടക്കത്തിൽ സ്ഥാപിക്കുന്നത്.സ്ഥലലഭ്യതയനുസരിച്ച് പഞ്ചായത്ത് ഓഫീസടക്കം പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്.സ്വകാര്യ വാഹനപേ പാർക്കിങ്ങ് സംവിധാനവും പഞ്ചായത്തിന്റെ പദ്ധതിയിലുണ്ട്.പേരാവൂർ-നിടുംപൊയിൽ റോഡിൽ ഡി.വൈ.എസ്.പി ഓഫീസിനു മുന്നിൽ നിന്നാണ് പ്രസ്തുത സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള വഴി നിർമിക്കുക.പേരാവൂരിലെ വ്യാപാര സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
ഭൂമി തരം മാറ്റി ലഭിച്ചതോടെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ ഉടൻ യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ പറഞ്ഞു.ഇതോടൊപ്പം,വ്യാപാര സംഘടനകളുടെ സഹകരണത്തോടെ പേരാവൂർ ടൗണിന്റെ സൗന്ദര്യവല്കരണവും നടപ്പിലാക്കും.
Breaking News
പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്