Breaking News
അനധികൃത റേഷൻ കാർഡ്; ഒരു മാസത്തിനിടെ പിഴ രണ്ടുലക്ഷം

ഇരിട്ടി: അനധികൃത റേഷൻ കാർഡുടമകൾക്കെതിരെ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസ് നടപടികൾ ശക്തമാക്കി. ഇവരിൽനിന്ന് ഒരു മാസത്തിനിടയിൽ രണ്ടുലക്ഷത്തോളം രൂപ പിഴയീടാക്കി.അനധികൃതമായി മുൻഗണന വിഭാഗം റേഷൻ കാർഡുകൾ (എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് വിഭാഗം കാർഡുകൾ) കൈവശം വെച്ചിരിക്കുന്നവർക്കെതിരെയാണ് പിഴ ഉൾപ്പെടെ നടപടി സ്വീകരിച്ചത്. അനർഹരിൽനിന്ന് പിഴ ട്രഷറിയിൽ അടപ്പിക്കുകയായിരുന്നു.വീടുകളിൽ നേരിട്ട് പരിശോധന നടത്താനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി 1000 ച. അടിയിൽ അധികമുള്ള വീട്, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിലധികം സ്ഥലം, വിദേശ ജോലിയിൽനിന്ന് ഉൾപ്പെടെ പ്രതിമാസം 25,000 രൂപയിലധികം വരുമാനം, ഉപജീവനമാർഗമായ ടാക്സി അല്ലാത്ത നാലുചക്ര വാഹനം സ്വന്തമായുള്ളവർ, വരുമാന നികുതി അടക്കുന്നവർ, കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപന ജീവനക്കാരോ പെൻഷൻകാരോ എന്നിവയിലെന്തെങ്കിലും ഉണ്ടായിരിക്കുകയും മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുകയും ചെയ്തിരിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിച്ചുവരുന്നത്.
അർഹരായ നിരവധി പേർക്ക് മുൻഗണന കാർഡുകൾ ലഭിക്കാതിരിക്കുമ്പോഴാണ് അനർഹർ മുൻഗണന കാർഡ് കൈവശം വെച്ചിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി പുറത്താക്കുമ്പോൾ അർഹരായ നിരവധി ആളുകൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകാൻ കഴിയുമെന്ന് സപ്ലൈ ഓഫിസർ പറഞ്ഞു. ‘ഓപറേഷൻ യെല്ലോ’ എന്ന പേരിൽ സംസ്ഥാന തലത്തിൽ അനധികൃത കാർഡുകൾക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണ്.അനർഹമായി ഇത്തരം കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെപ്പറ്റി അറിവുള്ളവർ താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ അറിയിക്കണമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. ടോൾ ഫ്രീ നമ്പർ: 1967. കൂടാതെ 9188527301, 9188527409, 04902494930 എന്നീ നമ്പറുകളിലും വിവരം അറിയിക്കാം.
അനധികൃത കാർഡുകളെപ്പറ്റി വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതല്ലെന്നും സപ്ലൈ ഓഫിസർ അറിയിച്ചു. നേരത്തെ അനർഹർ, കൈവശമുള്ള മുൻഗണന കാർഡുകൾ സ്വമേധയാ താലൂക്ക് സപ്ലൈ വിഭാഗത്തിന് കൈമാറാൻ അവസരം ഒരുക്കിയിരുന്നു.രണ്ടും മൂന്നും തവണ അവസരം നൽകിയിട്ടും തിരിച്ചേൽപിക്കാത്തവർക്കെതിരെയാണ് നടപടി കർശനമാക്കിയത്. അനർഹരാണെന്ന് അറിഞ്ഞിട്ടും മുൻഗണന വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവർ ആനുകൂല്യം കൈപ്പറ്റിയ കാലം വരെയുള്ള പിഴയാണ് അടക്കേണ്ടിവരുക.
Breaking News
പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ഇരിട്ടി : യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പടിയൂർ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.
Breaking News
പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്തു.നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്