Breaking News
ബാവലി പുഴ രണ്ടായിപ്പിരിഞ്ഞ് തുരുത്ത്; പുഴയോരത്ത് ആശങ്ക
ഇരിട്ടി: ഉരുൾപൊട്ടലിനെത്തുടർന്ന് പുഴയിൽ അടിഞ്ഞ മണലും കല്ലും മറ്റ് അവശിഷ്ടങ്ങളും നീക്കാഞ്ഞതിനെ തുടർന്ന ബാവലി പുഴയുടെ പയഞ്ചേരി മുടച്ചാൽ ഭാഗത്ത് പുഴ രണ്ടായി പിരിഞ്ഞ് തുരുത്ത് രൂപംകൊണ്ടതോടെ മുടച്ചാൽ ഭാഗത്ത് വൻ കരയിടിച്ചിൽ. രണ്ടുവർഷം മുമ്പാണ് ഒരേ പാതയിൽ ഒഴുകിക്കൊണ്ടിരുന്ന പുഴ രണ്ടായി പിരിഞ്ഞത്.പുഴയുടെ മധ്യഭാഗത്തോട് ചേർന്ന ആദ്യം കല്ലും മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞ് ചെറിയ തുരുത്ത് രൂപംകൊള്ളുകയായിരുന്നു. പിന്നീടുണ്ടായ രണ്ട് കാലവർഷ സമയത്തും പുഴ രണ്ടായിപ്പിരിഞ്ഞ് ഒഴുകാൻ തുടങ്ങി.രണ്ടുവർഷംകൊണ്ട് തുരുത്തിന്റെ വിസ്തൃതി കൂടി വലിയ പുഴസസ്യങ്ങൾ വളരുകയും ചെയ്തു.
മുടച്ചാൽ ഭാഗത്ത് കുത്തൊഴുക്ക് കൂടിയതോടെയാണ് കരയിടിച്ചിൽ വ്യാപകമായത്. മുടച്ചാൽ ഭാഗത്ത് ഒരു കിലോമീറ്റർ ദൂരത്തിലാണ് വൻതോതിൽ കരയിടിഞ്ഞത്.രണ്ടുവർഷംകൊണ്ട് മൂന്നേക്കറോളം സ്ഥലം ഇതുവഴി പുഴയെടുത്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിഭൂമിക്കൊപ്പം വീടുകളും അപകടഭീഷണിയിലാകാൻ തുടങ്ങിയിട്ടുണ്ട്.പ്രളയകാലത്ത് ഇവിടങ്ങളിൽ വെള്ളം കയറിയിരുന്നെങ്കിലും മറ്റ് പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. കരയിടിച്ചിൽ രൂക്ഷമായതോടെ പലരുടെയും വീടുകൾ വൈകാതെ അപകടഭീഷണിയിലാകും.അഞ്ചാംകുടി നാരായണൻ, കിഴക്കേടത്ത് സിമ്മി പോൾ, വയലാൻ സത്യൻ, ലക്ഷ്മണൻ എഴുത്തൻ, അരക്കൻ പ്രകാശൻ, പാല കൃഷ്ണൻ, പാല ദിനേശൻ, ശ്രീലേഷ് എന്നിവരുടെ കൃഷിയിടങ്ങളും വീടുകളുമാണ് ഭീഷണിയിലായത്. ഓരോ വർഷം കഴിയുന്തോറും തുരുത്തിന്റെ നീളവും വിസ്തൃതിയും വർധിക്കുകയാണ്.
നേരത്തെ ഒഴുകിക്കൊണ്ടിരുന്ന രീതിയിലേക്ക് പുഴയെ മാറ്റാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തുരുത്തിൽ അടിഞ്ഞ കല്ലും മണലും മാറ്റിയാൽതന്നെ കരയിടിച്ചിലിന് പരിഹാരം ഉണ്ടാകും.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എളുപ്പത്തിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പരാതി. വർഷങ്ങളായി കായ്ഫലം നൽകിയിരുന്ന കൂറ്റൻ തെങ്ങുകൾ കരയിടിഞ്ഞ് നശിച്ചു. അവശേഷിക്കുന്നവ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു