Connect with us

Breaking News

അഴീക്കല്‍-ലക്ഷദ്വീപ്; ഉരു ചരക്ക് സർവിസ് ഉടൻ

Published

on

Share our post

അഴീക്കോട്: അഴീക്കലിൽനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുകടത്തുന്ന ‘ഉരു’ സർവിസ് ഉടൻ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് മാരിടൈം ബോർഡ്, തുറമുഖ വകുപ്പ് മേധാവികൾ ഇതിനകം ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി. ഏറ്റവും ഒടുവിൽ 2017ലാണ് ചരക്ക് ‘ഉരു’ അഴീക്കലിൽ വന്നത്.അന്ന് കൽപേനിയിൽ കെട്ടിട നിർമാണത്തിനുള്ള സാധനങ്ങളുമായാണ് പോയത്. രണ്ടാഴ്ചയിൽ ഒരുതവണ എന്ന തോതിൽ ചരക്ക് സർവിസ് നടപടിയാണെടുത്തുവരുന്നത്. കപ്പൽ വരാത്ത സാഹചര്യത്തിൽ ഉരുവിൽ കയറ്റാവുന്ന ചരക്കുകൾ അഴീക്കലിലെത്തിക്കാനും ആലോചിച്ചുവരുന്നു.

കോഴിക്കോട്-ബേപ്പൂർ-അഴീക്കൽ ചരക്ക് കടത്തുമായി ബന്ധപ്പെട്ട് ഈ മാസത്തോടെ ഉരുയാത്ര ഷെഡ്യൂളിൽ തീരുമാനമാവുമെന്ന് തുറമുഖ അധികൃതർ പറഞ്ഞു. കടൽവഴി ചരക്കുഗതാഗതം സാധ്യമാക്കാനുള്ള സർക്കാറിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഉരു സർവിസ് പുനരാരംഭിക്കുന്നത്.1974 മുതൽ മാസത്തിൽ പത്തുതവണ ലക്ഷദ്വീപ്-അഴീക്കൽ, അഴീക്കൽ-മുംബൈ എന്നിവിടങ്ങളിൽ വളപട്ടണം മരവ്യവസായ ശാലകളിലെ മരങ്ങൾ ഈർന്ന് ഉരുവില്‍ കടത്തിയിരുന്നു.

ലോറി ഗതാഗതം സക്രിയമായതോടെ ഉരുവഴിയുള്ള ചരക്കുകടത്ത് കുറഞ്ഞു. വർഷത്തിൽ 100 ഉരു വന്ന അഴീക്കലിൽ 1994ഓടെ 74 ആയി കുറഞ്ഞു. 2001-2002ൽ 11 ഉരുവിൽ കയറ്റിയയച്ചത് 25 മെട്രിക് ടൺ ചരക്ക് മാത്രമാണ്. മരത്തിനുപുറമെ ജില്ലി, സിമന്റ് എന്നിവയും ഇവിടെനിന്നും കയറ്റിയയച്ചിരുന്നു.2014 ഒക്ടോബറിലാണ് ചരക്കുകപ്പൽ അഴീക്കലിൽനിന്ന് ആദ്യമായി ആരംഭിച്ചത്. 2015 മാർച്ച് വരെ 10 കപ്പലുകൾ അഴീക്കൽ – കൊച്ചി തുറമുഖ സർവിസ് നടത്തിയിരുന്നു. പിന്നെ കപ്പൽചാലിൽ മണ്ണുവന്ന് നിറഞ്ഞതുകാരണം സർവിസ് നിർത്തിവെക്കേണ്ടിവന്നു.

2021 ജൂണിൽ സർവിസ് പുനരാരംഭിച്ചു. 2022 ഫെബ്രുവരി വരെ വീണ്ടും 10 തവണ കൊച്ചി-ബേപ്പൂർ-അഴീക്കൽ സർവിസ് നടത്തിയതായിരുന്നു. പക്ഷേ, കപ്പൽ ഏജൻസികൾക്ക് ലാഭകരമല്ലാത്തതിനാലും സർവിസ് നടത്തിയതിന് തുക മാരിടൈം ബോർഡിൽനിന്നും, തുറമുഖ വകുപ്പ് മുഖേന കിട്ടാത്ത അവസ്ഥയിലും അവർ സർവിസ് അവസാനിപ്പിച്ചു.2021 ജൂൺ മുതൽ 2022 ഫെബ്രുവരി വരെ 2500 കണ്ടെയ്നർ ചരക്ക് മാത്രമാണ് അഴീക്കലിൽനിന്ന് കയറ്റിയയച്ചത്. കപ്പല്‍ ഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ ഉരു സര്‍വിസിന് പ്രസക്തിയേറെയാണ്.


Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!