Breaking News
ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിളുകൾ; ജീവിക്കാൻ ഏറ്റവും സന്തോഷമേറിയ ഇടവും ഇതുതന്നെ

യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. അതിനായി മനോഹരമായ ഇടങ്ങൾ തേടി നമ്മൾ അലയാറുണ്ട്. ജീവിക്കാൻ ഏറ്റവും സന്തോഷമേറിയ ഇടങ്ങൾ തേടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരിടമാണ് ഡെന്മാർക്ക്. നിരവധി പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ് ഡെന്മാർക്ക്. പ്രകൃതി ഒരുക്കിയ മനോഹാരിതയ്ക്ക് പുറമെ ലോകത്തിലെ ഏറ്റവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ആളുകൾ താമസിക്കുന്ന ഇടമാണിത്. ജോലിയിലും വരുമാനത്തിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ മികച്ച നിലവാരം പുലർത്തുന്നതാണ് ഇവിടുത്തുകാർ.
പ്രകൃതി സൗന്ദര്യം തുടിക്കുന്ന ഈ പ്രദേശം തേടി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുക. അടുത്തടുത്തുള്ള കടലോരങ്ങളും ഈ നാടിൻറെ പ്രത്യേകതകളിൽ ഒന്നാണ്. എല്ലാ 50 കിലോമീറ്റർ ദൂരത്തിലും ഇവിടെ കടലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തുകാർ ഒഴിവുസമയങ്ങൾ ചിലവഴിക്കുന്നത് പ്രധാനമായും കടൽത്തീരങ്ങളിലാണ്.സംസ്കാര സമ്പന്നരായ ആളുകളാണ് ഇവിടുത്തുകാർ. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇടം കൂടിയാണ് ഡെന്മാർക്ക്. പ്ലസ് റ്റു വിന് ശേഷം ആറു വർഷം വരെ സൗജന്യ പഠനത്തിനുള്ള അവകാശവും ഇവിടുത്തെ വിദ്യാർത്ഥികൾക്കുണ്ട്. ഇതിനൊക്കെ പുറമെ ചില കൗതുകങ്ങളും ഒളിപ്പിച്ച ഇടമാണ് ഡെന്മാർക്ക്.
ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിളുകൾ ഉള്ള ഇടമാണിതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഈ നാട്ടുകാർക്ക് കൂടുതലും സൈക്കിളിൽ യാത്ര ചെയ്യാനാണ് ഇഷ്ടം. അതുകൊണ്ടുതന്നെ റോഡപകടങ്ങളും പരിസ്ഥിതി മലിനീകരണവുമൊക്കെ ഇവിടെ പൊതുവെ കുറവാണ്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പേര് നമ്മുടെ ഇഷ്ടപ്രകാരം ഇടാൻ കഴിയില്ല. സർക്കാർ അംഗീകരിച്ച 7000 പേരുകളുടെ ഒരു പട്ടിക ഇവിടെ ലഭിക്കും. അതിൽ നിന്നും ആവശ്യാനുസരണം പേരുകൾ തിരഞ്ഞെടുത്തത് കുഞ്ഞുങ്ങൾക്ക് ഇടാം.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്