Connect with us

Breaking News

ഏഷ്യയിൽ നിന്നുള്ള ഏക അംഗം : ഫാ.ജോർജ് പ്ലാത്തോട്ടം വത്തിക്കാൻ വാർത്താ വിനിമയ കാര്യാലയ ഉപദേശക സമിതിയിൽ

Published

on

Share our post

ആലക്കോട്: വത്തിക്കാനിലെവാർത്താ വിനിമയ വിഭാഗ മായ ഡി കാസ്റ്ററി ഓഫ് കമ്യൂണിക്കേഷൻ ഉപദേശകരിലൊരാളായി ഫാദർ ഡോ.ജോർജ് പ്ലാത്തോട്ടത്തെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു.ലേഷ്യൻസ് ഓഫ് ഡോൺബോസ് കോ സന്യാസസഭ ഗുഹവത്തി പ്രോവിൻസ് അംഗമാണ് ഫാദർ ഡോ.ജോർജ് പ്ലാത്തോട്ടം എസ്.ഡി.ബി. ആലക്കോട് പ്ലാത്തോട്ടം പരേ തരായവർക്കിയുടെയും അന്നമ്മയുടെയും മകനാണ്.ആർച്ച് ബിഷപ്പ് ഡോ. ഐവാൻ മാഫെയിസ് (ഇറ്റലി), ബിഷപ്പ് ഡോ. വാൾഡിർ ജോസ് ദെ കാസ്‌ട്രോ (ബ്രസിൽ ), എന്നിവരെ കമ്മിറ്റി അംഗങ്ങളായും വിവിധ രാജ്യങ്ങളിൽ നിന്നുളളപത്ത് പേരെ ഉപദേശക കമ്മിറ്റി അംഗങ്ങളായുമാണ് മാർപ്പാപ്പ നിയമിച്ചത്. ഏഷ്യയിൽ നിന്നുള്ള ഏകഅംഗമാണ് ഫാ.ജോർജ് പ്ലാത്തോട്ടം . ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫ്രൻസ് (എഫ്.എ.ബി.സി ) സോഷ്യൽ കമ്യൂണി ക്കേഷൻസ് എക്സിക്യൂട്ടിവ് സെക്രട്ടറി യും, മാനില ആസ്ഥാനമായ റേഡിയോ വെരിത്താസ് മേധാവിയുമായി പ്രവർ ത്തിച്ചു വരികയാണ്. വത്തിക്കാനിൽ പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ വാർത്താ വിനിമയ കാര്യങ്ങളും നിയന്ത്രി ക്കുന്നതിനായി 2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ രൂപീകരിച്ചതാണ് ഡി കാസ്റ്ററി ഫോർ കമ്യൂണിക്കേഷൻ .മാദ്ധ്യമ പരിശീലകനും മാദ്ധ്യമ പ്രവർത്തകനും ഗ്രന്ഥകാരനും കമ്യൂണിക്കേഷൻ വിദഗ്ധനുമായ ഫാ.ജോർജ് 2019 മുതൽ എഫ്. എ.ബി.സി. കമ്യൂണിക്കേഷൻ സെക്രട്ടറിയായി മാനില ആസ്ഥാനമായാണ് പ്രവർത്തിക്കുകയാണ്. തിയോളജി, സോ ഷ്യോളജി, ജേർണലിസം വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്. തുറ ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പാൾ, സെയിന്റ് ആന്റണീസ് കോളേജ് പ്രൊഫസർ , ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ( ഐ.സി.പി.എ) ദേശീയ പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


Share our post

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!