Connect with us

Breaking News

ലഹരിക്കെതിരെ ചിത്രരചനയുമായി കണ്ണൂരിലെ കോളേജ് വിദ്യാർഥികൾ

Published

on

Share our post

കണ്ണൂർ: ഒരു മനുഷ്യായുസിനെ എരിച്ചുതീർക്കുന്ന സിഗററ്റുകൂട്‌. ലഹരിക്ക്‌ തീപകരുന്ന ലൈറ്റർ, സിറിഞ്ചും ഗുളികകളും സ്‌റ്റാമ്പുകളുമടക്കമുള്ള ലഹരിയുടെ പുതുരൂപങ്ങൾ. കലാലയത്തിന്റെ മതിലിൽ അവർ നിറങ്ങൾ കൊണ്ടെഴുതിയത്‌ ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശങ്ങളായിരുന്നു.
കണ്ണൂർ ഗവ. വനിതാ കോളേജ്‌ മതിലിലാണ്‌ കോളേജ്‌ എൻഎസ്‌എസ്‌ യൂണിറ്റ്‌ അംഗങ്ങളായ വിദ്യാർഥികൾ ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചത്‌. ശ്രേയ, വർഷ, രൂപശ്രീ, ജസ്‌ന, നന്ദന, നവീന, ഭവ്യ തുടങ്ങിയവരാണ്‌ ചിത്രങ്ങൾ വരച്ചത്‌. മൂല്യനിർണയ ക്യാമ്പ്‌ നടക്കുന്നതിനാൽ ക്ലാസുകളില്ലാത്ത ദിവസങ്ങളിലാണ്‌ വിദ്യാർഥിനികളുടെ വരകൾ. വെള്ളിയാഴ്‌ച തുടങ്ങിയ വര ഞായറാഴ്‌ച രാവിലെയോടെ പൂർത്തിയാകും. ലഹരിവിരുദ്ധ സന്ദേശം പൊതുജനങ്ങളിലേക്ക്‌ പകരുകയാണ്‌ ചിത്രരചനയുടെ ലക്ഷ്യമെന്ന്‌ എൻഎസ്‌എസ്‌ കോ–-ഓഡിനേറ്റർ എസ്‌ ബി പ്രസാദ്‌ പറഞ്ഞു.
തലശേരി
‘ലഹരിയോട് നോ പറയൂ ജീവിത വർണങ്ങൾ തൊട്ടറിയൂ’ സന്ദേശവുമായി ലഹരിക്കെതിരെ ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുട്ടി ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ വിവിധ വില്ലേജുകളിൽനിന്നായി മുപ്പതോളം കുട്ടികൾ പങ്കെടുത്തു. വർധിച്ചുവരുന്ന ലഹരിയെന്ന വിപത്തിനെതിരെ ഉയർത്തിപ്പിടിക്കാവുന്ന വ്യത്യസ്ത ചിത്രങ്ങളും ചായകൂട്ടുകൾ ഉപയോ​ഗിച്ച് കുട്ടികൾ പകർത്തി.
തലശേരി പഴയ ബസ്‌സ്റ്റാൻഡിൽ നടന്ന പരിപാടി ചിത്രകാരൻ വർ​ഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ജിഷ്ണു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഴീക്കോടൻ ചന്ദ്രൻ, വിഷ്ണു ജയൻ, ജില്ലാ കൺവീനർ സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫിദ പ്രദീപ് സ്വാ​ഗതവും ഏരിയാ സെക്രട്ടറി സാനന്ദ് എസ് ഭാനു നന്ദിയും പറഞ്ഞു.നാടൻപാട്ട്, ഡാൻസ് എന്നിവയും അരങ്ങേറി.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!