Connect with us

Breaking News

കതിരൂർ പഞ്ചായത്തിന്റെ വാർധക്യ സൗഹൃദ പദ്ധതികൾ ശ്രദ്ധേയം

Published

on

Share our post

‘എന്റെയുള്ളിലുമുണ്ട് ഒരു കൊച്ചു കുട്ടി.  അതുകൊണ്ടാവാം ഈ പ്രായത്തിലും ഒരു പിറന്നാൾ സമ്മാനം കിട്ടുമ്പോൾ മനസ്സു ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ ആർത്തുല്ലസിക്കുന്നത്.’ പ്രായം 80 കടന്ന  പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ അമ്മ ജീവിതത്തിലാദ്യമായി ഒരു കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ദിവസം പറഞ്ഞ വാക്കുകളാണിത്. അവരുടെ സന്തോഷത്തിന് പിന്നിൽ അണിനിരന്നത് കതിരൂർ ഗ്രാമ പഞ്ചായത്ത് നേതൃത്വവും.
വയോജനങ്ങളെ അകറ്റിനിർത്തുകയും അവർക്ക് സംരക്ഷണം നൽകാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് കതിരൂർ ഗ്രാമപഞ്ചായത്ത്. വാർധക്യ സൗഹൃദ പഞ്ചായത്ത് എന്ന ആശയത്തിലൂന്നി വിവിധ പരിപാടികളാണ് പഞ്ചായത്ത് സംഘടിപ്പിക്കുന്നത്. അതിലൊന്നാണ് ‘അമ്മയോടൊപ്പം’ എന്ന പേരിൽ നടപ്പാക്കുന്ന പിറന്നാൾ ആഘോഷ പരിപാടി. 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളുടെ ജന്മദിനം അംഗനവാടികളുടെ സഹായത്തോടെ കണ്ടെത്തി ‘സർപ്രൈസ്’ ഒരുക്കുകയാണ് ചെയ്യുന്നത്. പിറന്നാൾ ദിനത്തിന് മുന്നോടിയായി അവരുടെ മക്കളെയും പ്രിയപ്പെട്ടവരേയും വിളിച്ച്  സമ്മതവും  സാന്നിദ്ധ്യവും ഉറപ്പിക്കും.
പിന്നീട് പിറന്നാൾ ദിനത്തിൽ അതത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഒരു ചെറു സംഘം കേക്കുമായി വീട്ടിലെത്തും. വിദ്യാസമ്പന്നരും ഉയർന്ന സാമ്പത്തിക ശേഷി ഉള്ളവരും പോലും മിക്കവാറും ആദ്യമായാവും  ഒരു പിറന്നാളാഘോഷത്തിന്റെ സന്തോഷം സ്വയം അനുഭവിക്കുന്നത്. പലരുടേയും കണ്ണുകൾ  സന്തോഷം കൊണ്ട് ഈറനണിയും. കതിരൂർ പഞ്ചായത്ത് നടപ്പാക്കുന്ന സുസ്ഥിര സ്ത്രീ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ‘അമ്മയ്ക്കൊപ്പം’ പരിപാടി നടപ്പാക്കുന്നത്. കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡിലും അയൽക്കൂട്ടങ്ങൾ രൂപീകരിച്ചാണ് വാർധക്യ സൗഹൃദ പഞ്ചായത്ത് എന്ന നിലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.   
ഇതുവരെ നാല്പതോളം പേരുടെ പിറന്നാളാഘോഷം നടത്തി. പഞ്ചായത്തിന്റെ വക വ്യക്തിഗത പിറന്നാൾ ആശംസാ ഫലകവും കൈമാറും. 90 ന് മുകളിൽ പ്രായമുള്ള 70 ഓളം പേരും പഞ്ചായത്തിലുണ്ട്. ഈ പ്രായത്തിൽ അവർക്ക് സന്തോഷം നൽകി കൂടെ നിൽക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ പറഞ്ഞു. കൂടാതെ കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ രണ്ട് വയോജന വിശ്രമ കേന്ദ്രങ്ങൾ കതിരൂരിൽ പ്രവർത്തിക്കുന്നുണ്ട്. പകൽ മുഴുവൻ  ഇവിടെ വിശ്രമിക്കുവാനും വിനോദങ്ങളിലും വ്യായമത്തിലും ഏർപ്പെടുവാനുമുള്ള സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ലോക വയോജനദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് വയോജനങ്ങൾക്ക് വേണ്ടി പ്രഭാഷണവും  വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.   
കുണ്ടുചിറ ഇ കെ നായനാർ സ്മാരക പകൽ വയോജന വിശ്രമ കേന്ദ്രത്തിൽ നടന്ന പരിപാടി പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം കെ പി രാമകൃഷ്ണൻ മാസ്റ്റർ  മുഖ്യ പ്രഭാഷണം നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം പി വി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി കെ ഷാജി, പി പവിത്രൻ , സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ  അസോസിയേഷൻ പ്രസിഡണ്ട് മുരിക്കോളി ചന്ദ്രൻ , എന്നിവർ പങ്കെടുത്തു.

Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!