Breaking News
വളർത്തുനായ ലൈസൻസിന് 50 രൂപ; ഓൺലൈനായി അപേക്ഷിക്കാം

കൊല്ലം: വളർത്തുനായ ലൈസൻസിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദർശിക്കാതെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഫീസടച്ച് അപേക്ഷിക്കേണ്ടത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസൻസ് ഓൺലൈനിലോ തപാലിലോ ലഭിക്കും. പഞ്ചായത്തുകളിൽ നായ്ക്കളുടെ ലൈസൻസ് ഫീസ് ഒക്ടോബർ 15 മുതൽ 50 രൂപയാക്കി. നേരത്തേ 10 രൂപയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പാണ് ഇക്കാര്യങ്ങളിൽ സ്പഷ്ടീകരണം നൽകി ഉത്തരവിറക്കിയത്.
നഗരസഭകളുടെ കാര്യത്തിൽ അതതിടത്തെ ബൈേലാ പ്രകാരമായിരിക്കും ലൈസൻസ് നൽകുന്നത്. വളർത്തുനായ്ക്കൾക്ക് മൃഗാശുപത്രിയിൽ നടത്തുന്ന പേവിഷപ്രതിരോധ കുത്തിവെപ്പിന് വാക്സിൻ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്സിനേഷൻ സർട്ടിഫിക്കറ്റിന് 15 രൂപയും ചേർത്ത് 30 രൂപ ഈടാക്കും.
തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരെ ദിവസവേതനത്തിന് നിയോഗിക്കാവുന്നതാണ്. പ്രതിരോധ വാക്സിൻ സംഭരണവും വിതരണവും ക്യാമ്പുകൾ സംഘടിപ്പിക്കലും നായപിടിത്തക്കാരെ നിയമിക്കുന്നതും പരിശീലനം നൽകുന്നതും മറ്റും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. എ.ബി.സി. കേന്ദ്രത്തിന് സ്ഥലം കണ്ടെത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനമാണ് നടപടി സ്വീകരിക്കേണ്ടത്.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്